കോവിഡ് ചികിത്സ കേന്ദ്രത്തില്‍ ലൈംഗികാതിക്രമം നടത്തിയെന്ന്; താൽക്കാലിക ജോലിക്കാരന് അറസ്റ്റിൽ
text_fieldsപത്തനംതിട്ട: നഗരത്തിലെ കോവിഡ് ചികിത്സ കേന്ദ്രത്തില്‍ പതിനഞ്ചുകാരിക്കുനേരെ ലൈംഗികാതിക്രമം. ചികിത്സ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയെ കടന്നുപിടിച്ച താൽക്കാലിക ജോലിക്കാരന് ചെന്നീര്‍ക്കര സ്വദേശി എം.ആർ. ബിനുവിനെ (30) ആറന്മുള പൊലീസ് അറസ്റ്റു ചെയ്തു. പ്രതി ശരീരഭാഗങ്ങളില്‍ കടന്നുപിടിച്ചെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ലൈംഗികാതിക്രമത്തിനാണ് കേസ്.
കഴിഞ്ഞ ഒന്നിനാണ് ജിയോ ആശുപത്രിയിലെ സി.എഫ്.എൽ.ടി.സിയിൽ സംഭവം നടന്നതായി പറയുന്നത്. രണ്ടിന് കോവിഡ് നെഗറ്റീവായി ചികിത്സ കേന്ദ്രത്തില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്ത പെണ്‍കുട്ടിയെ കാണാനില്ലെന്ന് ബന്ധുക്കള്‍ ആറന്മുള പൊലീസില്‍ പരാതി നല്‍കിയിരുന്നു. മൊബൈല്‍ ഫോണ്‍ പിന്തുടര്‍ന്ന പൊലീസ് പെണ്‍കുട്ടിയെ കൂട്ടുകാരിയുടെ റാന്നി അടിച്ചിപ്പുഴയിലെ വീട്ടില്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ കൗണ്‍സിലിങ്ങിലാണ് ചികിത്സ കേന്ദ്രത്തിലുണ്ടായ ദുരനുഭവം പെണ്‍കുട്ടി പറഞ്ഞത്. ഇതേസമയം പെൺകുട്ടി യുവാവുമായി പിന്നീട് സൗഹൃദത്തിലാകുകയും ചെയ്തിരുന്നു.
കഴിഞ്ഞ മാസം 27നാണ് കോവിഡ് പോസിറ്റിവായ പെണ്‍കുട്ടിയെ ജിയോ ആശുപത്രിയിലെ സി.എഫ്.എൽ.ടി.സിയില്‍ എത്തിക്കുന്നത്.
രോഗം ഭേദമായ പെണ്‍കുട്ടിയെ അധികൃതര്‍ ഓട്ടോറിക്ഷയില്‍ കയറ്റിവിട്ടശേഷം പിതാവിനെ ഫോണില്‍ വിളിച്ചു പറഞ്ഞിരുന്നു. പെണ്‍കുട്ടി ഓട്ടോറിക്ഷയില്‍ ഇലന്തൂര്‍ വരെയെത്തി. തുടര്‍ന്ന് ബിനുവിനെ ഫോണില്‍ വിളിച്ചുവരുത്തിയശേഷം ഒട്ടോറിക്ഷ പറഞ്ഞുവിട്ടു. തന്നെ അടിച്ചിപ്പുഴയിലെ കൂട്ടുകാരിയുടെ വീട്ടിലാക്കണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടു. യുവാവ് അയാളുടെ കാറില്‍ പെണ്‍കുട്ടിയെ കോഴഞ്ചേരിയില്‍ ഇറക്കിയശേഷം നൂറ് രൂപ നല്കി അടിച്ചിപ്പുഴയിലേക്കുള്ള ബസില്‍ കയറ്റിവിട്ടു.
വീട്ടിലെത്തേണ്ട സമയം കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ ബന്ധുക്കള്‍ ആറന്മുള പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മൊബൈൽ ഫോണിൽ തുടർച്ചയായി സംസാരിച്ചതിെൻറ പേരിൽ അമ്മയുമായി വഴക്കിട്ടതുകൊണ്ടാണ് ചികിത്സ കേന്ദ്രത്തില്‍നിന്ന് വീട്ടിലേക്കു പോകാതിരുന്നതെന്ന് പെണ്‍കുട്ടി പറഞ്ഞു. മൊഴിയുടെ അടിസ്ഥാനത്തില്‍ ബിനുവിനെ ചെന്നീര്‍ക്കരയിലെ വീടിനു സമീപത്തുനിന്ന് പിടികൂടി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പോക്സോ നിയമപ്രകാരമാണ് അറസ്റ്റ്്. കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. പെണ്‍കുട്ടിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

