Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightസമൂഹമാധ്യമത്തിലൂടെ...

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി മർദിച്ച യുവാവ് അറസ്റ്റിൽ

text_fields
bookmark_border
AKHIL
cancel
camera_alt

പ്ര​തി അ​ഖി​ൽ

തൃശൂർ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിലെ പ്രതി അറസ്റ്റിൽ. കോട്ടയം ചങ്ങനാശേരി പെരുന്ന പനച്ചിക്കാവ് വലംപറ്റബിൽ അഖിലിനെയാണ് (22) വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പ്രതി ഇക്കഴിഞ്ഞ രണ്ടാം തീയതി തട്ടിക്കൊണ്ടുപോകുകയും മർദിക്കുകയും ചെയ്തുവെന്നാണ് പരാതി.

പോക്സോ കേസ് ചുമത്തിയാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ അഖിലിനെ റിമാൻഡ് ചെയ്തു. വെസ്റ്റ് എസ്.ഐ കെ.സി. ബൈജു, സീനിയർ സിവിൽ പൊലീസ് ഓഫിസർ പ്രിയ, സിവിൽ പൊലീസ് ഓഫിസർമാരായ അഭീഷ് ആന്‍റണി, പി.സി. അനിൽകുമാർ, പ്രതീഷ്, ജോസ് പോൾ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Man arrestedabducting
News Summary - Man arrested for abducting girl
Next Story