13 വയസ്സുകാരിയെ കാറിൽ കടത്തിക്കൊണ്ടുപോയ യുവാവ് അറസ്റ്റിൽ
text_fieldsരാഹുൽ
ആറാട്ടുപുഴ: എട്ടാം ക്ലാസ് വിദ്യാർഥിനിയെ പ്രേമം നടിച്ച് കടത്തിക്കൊണ്ടുപോയ കേസിൽ യുവാവ് പിടിയിൽ. പത്തനംതിട്ട കടമ്മനിട്ട വഴിത്താനത്ത് തടത്തിൽ രാഹുൽ സി. രാജാണ് (29) അറസ്റ്റിലായത്. 13 വയസ്സുകാരിയെ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവാവ് പെൺകുട്ടിയുടെ നാട്ടിലെത്തി കാറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു.
30ന് പെൺകുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിൽ തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെയും യുവാവിനെയും പത്തനംതിട്ടയിൽനിന്ന് പിടികൂടുകയായിരുന്നു. യുവാവ് വിവാഹിതനും ഏഴു വയസ്സുള്ള കുട്ടിയുടെ പിതാവുമാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

