Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭാര്യാപിതാവിനെ ക്രൂരമായി തല്ലിച്ചതച്ച് മരുമകൻ; ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ അറസ്റ്റ്

text_fields
bookmark_border
ഭാര്യാപിതാവിനെ ക്രൂരമായി തല്ലിച്ചതച്ച് മരുമകൻ; ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ അറസ്റ്റ്
cancel

കൃഷ്ണഗിരി: തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിൽ കുടുംബതർക്കത്തെത്തുടർന്ന് 70 വയസ്സുകാരനായ വയോധികനെ മരുമകൻ വടിയും കത്തിയും ഉപയോഗിച്ച് ആക്രമിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ മരുമകനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ വയോധികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.


കൃഷ്ണഗിരി ജില്ലയിലെ കണ്ണണ്ടഹള്ളിയിലാണ് സംഭവം നടന്നത്. വയോധികനും മരുമകനും തമ്മിലുണ്ടായ തർക്കം രൂക്ഷമായതോടെ അക്രമത്തിൽ കലാശിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. തുടർന്ന് മരുമകൻ വടിയും കത്തിയും ഉപയോഗിച്ച് വയോധികനെ ആക്രമിച്ചതായാണ് ആരോപണം.

വിവാഹമോചനവുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്. ആക്രമണം തടയാൻ ശ്രമിച്ച സ്ത്രീകൾക്കും മർദനമേറ്റതായി വീഡിയോ ദൃശ്യങ്ങളിലുണ്ട്. നിരന്തരം തടയാൻ ​ശ്രമിച്ചിട്ടും ക്രൂരമായ ആക്രമണം തുടരുകയായിരുന്നു. ഈ ദൃശ്യങ്ങൾ എക്സ് അടക്കമുള്ള പ്ലാററ്ഫോമുകളിൽ അതിവേഗത്തിൽ പ്രചരിക്കുകയും ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Man Arrested After Video of Brutally Assaulting Father-in-Law Goes Viral
Next Story