മാനസിക വളർച്ചയെത്താത്ത പതിനേഴുകാരിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ
text_fieldsസുഭാഷ്
കിളിമാനൂർ: മാനസിക വളർച്ചയെത്താത്ത പതിനേഴുകാരിയെ പീഡിപ്പിച്ച യുവാവ് പിടിയിലായി. ടാപ്പിങ് തൊഴിലാളിയായ മാർത്താണ്ഡം സ്വദേശി സുഭാഷിനെ (28) ആണ് നഗരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ജനുവരി ഒന്നിനായിരുന്നു സംഭവം. തിരുവനന്തപുരം ചൈൽഡ് വെർഫെയർ കമ്മിറ്റിയുടെ കീഴിലുള്ള സ്ഥാപനത്തിൽ താമസിച്ച് പഠിക്കുന്ന പെൺകുട്ടി ക്രിസ്മസ് അവധിക്ക് വീട്ടിലെത്തിയിരുന്നു. വീടിനു സമീപത്തായിരുന്നു യുവാവിന്റെ താമസം.
ഭക്ഷണം വാങ്ങി നൽകാമെന്ന് പറഞ്ഞ് പെൺകുട്ടിയെ വീട്ടിൽ നിന്ന് കൂട്ടികൊണ്ടുവന്ന് യുവാവിന്റെ മുറിയിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. അവധി കഴിഞ്ഞ് സ്ഥാപനത്തിൽ തിരിച്ചെത്തിയ പെൺകുട്ടിയെ കൗൺസിലിങ് നടത്തിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. ആറ്റിങ്ങൽ ഡിവൈ.എസ്.പി ജയകുമാറിന്റെ നിർദേശപ്രകാരം നഗരൂർ എസ്.എച്ച്.ഒ അജയന്റെ നേതൃത്വ ത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

