Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയുവാവിനെ...

യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ

text_fields
bookmark_border
യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ
cancel
camera_alt

ഷാ​ക്കി​ർ

ആ​റ്റി​ങ്ങ​ൽ: യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. വ​ർ​ക്ക​ല ര​ഘു​നാ​ഥ​പു​രം ക​ട​യി​ൽ വീ​ട്ടി​ൽ ഷാ​ക്കി​റാ​ണ് (37) അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം മൂ​ന്നു​മു​ക്കി​ൽ​നി​ന്ന് ഓ​ട്ടോ​യി​ൽ ക​യ​റി​യ കാ​ര്യ​വ​ട്ടം സ്വ​ദേ​ശി നി​തീ​ഷ് ച​ന്ദ്ര​നെ (29) മാ​ര​ക​മാ​യി വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച് വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച് ക​ട​ന്ന സം​ഭ​വ​ത്തി​ലാ​ണ് അ​റ​സ്റ്റ്. ഒ​മ്പ​തി​ന് രാ​ത്രി 10നാ​ണ് സം​ഭ​വം. ഓ​ട്ടോ​ഡ്രൈ​വ​റാ​യ ഷാ​ക്കി​ർ മൂ​ന്നു​മു​ക്കി​ൽ​വെ​ച്ച് നി​തീ​ഷ് ച​ന്ദ്ര​നു​മാ​യി വാ​ക്ക് ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ടു​ക​യും തു​ട​ർ​ന്ന് ഓ​ട്ടോ​യു​മാ​യി മ​ട​ങ്ങി​പ്പോ​വു​ക​യും ചെ​യ്തു.

ഒ​രു മ​ണി​ക്കൂ​റി​നു ശേ​ഷം തി​രി​കെ വ​ന്ന പ്ര​തി മൂ​ന്നു​മു​ക്കി​ൽ മ​ദ്യ​ല​ഹ​രി​യി​ൽ​നി​ന്ന നി​തീ​ഷി​നെ വീ​ട്ടി​ൽ കൊ​ണ്ടു​വി​ടാം എ​ന്നു​പ​റ​ഞ്ഞ് ഓ​ട്ടോ​യി​ൽ ക​യ​റ്റി. കൊ​ല്ല​മ്പു​ഴ ആ​റാ​ട്ട് ക​ട​വി​ന് സ​മീ​പം ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് കൊ​ണ്ടു​വ​ന്നു ക​ഴു​ത്തി​ൽ മാ​ല പൊ​ട്ടി​ച്ചെ​ടു​ക്കു​ക​യും വ​ണ്ടി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന വെ​ട്ടു​ക​ത്തി ഉ​പ​യോ​ഗി​ച്ച് മാ​ര​ക​മാ​യി വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച് ഓ​ട്ടോ​റി​ക്ഷ​യു​മാ​യി ക​ട​ക്കു​ക​യാ​യി​രു​ന്നു. ഷാ​ക്കി​ർ ക​ട​യ്ക്കാ​വൂ​ർ, ക​ല്ല​മ്പ​ലം, വ​ർ​ക്ക​ല തു​ട​ങ്ങി​യ സ്റ്റേ​ഷ​നു​ക​ളി​ൽ മോ​ഷ​ണം, പി​ടി​ച്ചു​പ​റി, കൊ​ല​പാ​ത​കം, ബ​ലാ​ത്സം​ഗം തു​ട​ങ്ങി നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ്.

ആ​റ്റി​ങ്ങ​ൽ ഡി​വൈ.​എ​സ്.​പി ജ​യ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സി.​ഐ മു​ര​ളി​കൃ​ഷ്ണ​ൻ, എ​സ്.​ഐ​മാ​രാ​യ മ​നു, അ​ഭി​ലാ​ഷ്, എ.​എ​സ്.​ഐ രാ​ജീ​വ​ൻ, പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ റി​യാ​സ്, ശ്രീ​നാ​ഥ്, അ​നി​ൽ, ഷം​നാ​ദ്, പ്ര​ശാ​ന്ത് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് മ​ണ​മ്പൂ​രി​ൽ നി​ന്ന് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AbductedAssassination AttemptThiruvananthapuram NewsArrest
News Summary - Man-Arrest-Abducted-Assassination-Attempt
Next Story