Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2023 4:22 PM IST Updated On
date_range 5 Jan 2023 4:23 PM ISTബസിൽ പെൺകുട്ടിക്ക് മുന്നിൽ വെച്ച് സ്വയംഭോഗം; പിടിയിലായപ്പോൾ പൊട്ടിക്കരഞ്ഞ് യുവാവ്
text_fieldsbookmark_border
ന്യൂഡൽഹി: ഡൽഹിയിൽ ബസ്സിൽ പെൺകുട്ടിയുടെ മുന്നിൽ വെച്ച് യുവാവിന്റെ സ്വയംഭോഗം. പിടികൂടിയപ്പോൾ യുവാവ് കരയുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതെസമയം, ആരും പരാതി നൽകാത്തതിനാൽ പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല.
ചൊവ്വാഴ്ചയാണ് സംഭവം. ഡി.ടി.സി ബസ്സിൽ യുവാവിന്റെ ചെയ്തികൾ കണ്ടപ്പോൾ പെൺകുട്ടി അലാറം മുഴക്കുകയായിരുന്നു. തുടർന്ന് ഇയാളെ പിടികൂടി.
ബസിലെ യാത്രക്കാരിലൊരാളാണ് സംഭവം മൊബൈലിൽ പകർത്തിയത്. ആളുകൾക്ക് നടുവിലിരുന്ന് യുവാവ് കരയുന്നുമുണ്ട്. ബിഹാർ സ്വദേശിയായ യുവാവിനെ പൊലീസിനു കൈമാറി. ആരും പരാതി നൽകാത്തതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. പരാതി ലഭിക്കുന്ന മുറക്ക് നടപടിയെടുക്കുമെന്നാണ് പൊലീസ് അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

