Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപിന്തുടർന്ന് ശല്യം...

പിന്തുടർന്ന് ശല്യം ചെയ്ത യുവാവിനെ ചെരിപ്പ് കൊണ്ട് കൈകാര്യം ചെയ്ത് കോളജ് വിദ്യാർഥിനി

text_fields
bookmark_border
പിന്തുടർന്ന് ശല്യം ചെയ്ത യുവാവിനെ ചെരിപ്പ് കൊണ്ട് കൈകാര്യം ചെയ്ത് കോളജ് വിദ്യാർഥിനി
cancel

ബംഗളൂരു: കർണാടകയിലെ ഉഡിപ്പി ജില്ലയിൽ തന്നെ പിന്തുടർന്ന് ശല്യം ചെയ്ത യുവാവിനെ കോളജ് വിദ്യാർഥിനി കൈകാര്യം ചെയ്യുന്നതിന്റെ വിഡിയോ ദൃശ്യം പുറത്ത്. വെള്ളിയാഴ്ചയാണ് രാവിലെ ഹോസ്റ്റലിൽ നിന്ന് കോളജിലേക്ക് പുറപ്പെട്ട വിദ്യാർഥിനിയെ പിന്തുടർന്ന യുവാവ് ഉപദ്രവിക്കാൻ ശ്രമിച്ചത്. ശല്യം സഹിക്കാനാവാതെ പെൺകുട്ടി പ്രദേശത്തെ ആളുകളെ വിവരം ധരിപ്പിക്കുകയായിരുന്നു.

ഗ്രാമീണർ യുവാവിനെ പിടികൂടി പെൺകുട്ടിയോട് ചെരിപ്പു​െകാണ്ട് അടിക്കാൻ ആവശ്യപ്പെടുന്നത് വിഡിയോയിൽ കാണാം. പെൺകുട്ടി നിരവധി തവണ ഇയാളുടെ മുഖത്ത് ചെരിപ്പു ​കൊണ്ട് അടിക്കുന്നുണ്ട്.

ആൾക്കൂട്ടത്തോട് യുവാവ് തന്നെ പോകാൻ അനുവദിക്കണമെന്ന് അഭ്യർഥിക്കുന്നുണ്ട്. പിന്നീട് ഇയാളെ പൊലീസിനു കൈമാറി. ആൾക്കൂട്ടത്തിലൊരാളും യുവാവിനെ മർദിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karnataka College Student
News Summary - Man allegedly harasses Karnataka College Student, Beaten With Slippers
Next Story