Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightക്വാറിയിൽ മോഷണം:...

ക്വാറിയിൽ മോഷണം: പ്രതികൾ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel

കാ​ഞ്ഞി​ര​പ്പ​ള്ളി: എ​റി​കാ​ട് ഭാ​ഗ​​​ത്തെ മാ​ളി​യേ​ക്ക​ൽ ക്വാ​റി​യി​ൽ​നി​ന്ന് ല​ക്ഷം രൂ​പ വി​ല​പി​ടി​പ്പു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച കേ​സി​ൽ ആ​റു​പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ത​മ്പ​ല​ക്കാ​ട് താ​ന്നി​ക്ക​ൽ പ്ര​സാ​ദ് (41), ത​മ്പ​ല​ക്കാ​ട് തേ​വ​ർ​ശേ​രി​ൽ സു​ഭാ​ഷ് എ​ന്ന അ​മ​ൽ (29), ത​മ്പ​ല​ക്കാ​ട് തു​രു​ത്തി​പ്പ​ള്ളി​യി​ൽ ജോ​ജോ ജോ​സ​ഫ് (32), ക​പ്പാ​ട് മു​ണ്ട​പ്ലാ​ക്ക​ൽ ബി​ജു (47), ത​മ്പ​ല​ക്കാ​ട് തൈ​പ്പ​റ​മ്പി​ൽ രാ​ജേ​ഷ് (38), ത​മ്പ​ല​ക്കാ​ട് ചീ​രം​കു​ള​ത്ത് അ​നി​ക്കു​ട്ട​ൻ (37) എ​ന്നി​വ​രെ​യാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​ർ ഡി​സം​ബ​റി​ൽ എ​റി​കാ​ട് ഭാ​ഗ​ത്തെ ക്വാ​റി​യി​ൽ​നി​ന്ന്​ വോ​ൾ​വോ മെ​ഷീ​നി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന വീ​ൽ ബ്രേ​ക്കി​ന്റെ ബോ​ട്ടു​ക​ളും സ്പെ​യ​ർ പാ​ർ​ട്സു​ക​ളും മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു.

ക്വാ​റി ഒ​ന്ന​ര വ​ർ​ഷ​മാ​യി അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​യി​രു​ന്നു. മോ​ഷ്ടാ​ക്ക​ളെ ത​മ്പ​ല​ക്കാ​ട്, കാ​പ്പാ​ട് ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​മാ​ണ്​ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളി​ൽ ഒ​രാ​ളാ​യ അ​മ​ലി​ന് കാ​ഞ്ഞി​ര​പ്പ​ള്ളി സ്റ്റേ​ഷ​നി​ൽ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. മ​റ്റൊ​രു പ്ര​തി​യാ​യ പ്ര​സാ​ദി​ന് കാ​ഞ്ഞി​ര​പ്പ​ള്ളി സ്റ്റേ​ഷ​നി​ൽ ര​ണ്ട് കേ​സ്​ നി​ല​വി​ലു​ണ്ട്. കാ​ഞ്ഞി​ര​പ്പ​ള്ളി സ്റ്റേ​ഷ​ൻ എ​സ്.​എ​ച്ച്.​ഒ ഷി​ന്റോ പി. ​കു​ര്യ​ൻ, എ​സ്.​ഐ അ​രു​ൺ തോ​മ​സ്, ബി​ജി ജോ​ർ​ജ്, സി.​പി.​ഒ​മാ​രാ​യ വി​മ​ൽ, ശ്രീ​രാ​ജ്, ബോ​ബി, പീ​റ്റ​ർ എ​ന്നി​വ​രും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QuarryQuarry theftMaliyekkal Quarry
News Summary - Maliyekkal Quarry theft: Suspects arrested
Next Story