Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകോയമ്പത്തൂരില്‍ മലയാളി...

കോയമ്പത്തൂരില്‍ മലയാളി സ്ത്രീ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

text_fields
bookmark_border
കോയമ്പത്തൂരില്‍ മലയാളി സ്ത്രീ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ
cancel

കോയമ്പത്തൂർ: മലയാളി സ്ത്രീയെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി ബിന്ദു(46) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കോഴിക്കോട് സ്വദേശി മുസ്തഫ പരിക്കേറ്റ് ചികിത്സയിലാണ്.

കോയമ്പത്തൂര്‍ നഗരത്തിലെ കാട്ടൂരിലുള്ള ഗാന്ധിപുരം ക്രോസ്കട്ട് റോഡിലെ ഹോട്ടലില്‍ കഴിഞ്ഞ മാസം 26നാണ് ഇവർ മുറിയെടുത്ത്​. രണ്ടു ദിവസമായി മുറി തുറന്നിരുന്നില്ല. മുറിയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് ഹോട്ടല്‍ ഉടമകള്‍ വാതില്‍ കുത്തിതുറന്ന് അകത്ത് കടന്നപ്പോഴാണ്​ മൃതദേഹം കണ്ടത്. ബിന്ദുവിന്‍റെ മൃതദേഹം അഴുകിയ നിലയിലായിരുന്നു. ഇതിനടുത്ത് ഗുരുതര പരിക്കുകളോടെയാണ് മുസ്തഫയെ കണ്ടെത്തിയത്. ഇയാളെ കോവൈ മെഡിക്കല്‍ കോളജ്​ ആശുപത്രിയിൽ ല്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കാട്ടൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


Show Full Article
TAGS:death news 
News Summary - malayalee woman found dead at hotel
Next Story