തൃശൂരിൽ പോളിടെക്നിക് വിദ്യാർഥിനിക്ക് വെട്ടേറ്റു; യുവാവ് പിടിയിൽ, തടയാൻ ശ്രമിച്ച സുഹൃത്തിനും വെട്ടേറ്റു
text_fieldsമാള: തൃശൂർ മാള ഹോളി ഗ്രേസ് കോളജിൽ പോളിടെക്നിക് വിദ്യാർഥിനിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. കോളജിന് പുറത്തുനിന്നെത്തിയ യുവാവാണ് ആക്രമണം നടത്തിയത്.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പാറക്കടവ് സ്വദേശി 17കാരിയായ ആര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പാറക്കടവ് സ്വദേശി ചിറപ്പണത്ത് വീട്ടിൽ നിരഞ്ജനെ മാള പൊലീസ് കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച വൈകീട്ട് 4.15 ഓടെയായിരുന്നു സംഭവം. കാമ്പസിനുള്ളിൽ കയറിയ നിരഞ്ജൻ ആര്യയുമായി വാക്കുതർക്കത്തിലേർപ്പെടുകയും തുടർന്ന് കൈയിൽ കരുതിയ ആയുധമെടുത്ത് വെട്ടുകയുമായിരുന്നു. ആര്യയുടെ ഇടതുകൈയിലും പുറത്തും ആഴത്തിൽ വെട്ടേറ്റു. ആക്രമണം തടയാൻ ശ്രമിച്ച സുഹൃത്ത് പീച്ചി കണ്ണാറ സ്വദേശി ആൽഫിനും വെട്ടേറ്റു. വിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ മാള പൊലീസ് നിരഞ്ജനെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പൊലീസ് കേസെടുത്ത് തുടർനടപടികൾ ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

