Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമേക്കപ്പ്​...

മേക്കപ്പ്​ ആർട്ടിസ്റ്റിന്റെ ലൈംഗികാതിക്രമം: യുവതികളുടെ മൊഴിയെടുക്കൽ ആരംഭിച്ചു

text_fields
bookmark_border
crime
cancel

കൊ​ച്ചി: മേ​ക്ക​പ്പ്​ ആ​ർ​ട്ടി​സ്റ്റ് അ​നീ​സ് അ​ൻ​സാ​രി ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന കേ​സി​ൽ പ​രാ​തി ന​ൽ​കി​യ യു​വ​തി​ക​ളു​ടെ മൊ​ഴി​യെ​ടു​ക്ക​ൽ ആ​രം​ഭി​ച്ചു. വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ങ്ങി​ലൂ​ടെ​യാ​ണ്‌ മൊ​ഴി​യെ​ടു​ക്കു​ന്ന​ത്‌.

ല​ഭി​ച്ച അ​ഞ്ച്‌ പ​രാ​തി​ക​ളി​ൽ നാ​ലെ​ണ്ണ​ത്തി​ൽ കേ​സ്‌ ര​ജി​സ്‌​റ്റ​ർ ചെ​യ്‌​തു. ഞാ​യ​റാ​ഴ്‌​ച സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ സി.​എ​ച്ച്‌. നാ​ഗ​രാ​ജു​വി​ന്‌ ആ​സ്‌​ട്രേ​ലി​യ​യി​ലു​ള്ള യു​വ​തി ഇ-​മെ​യി​ൽ ആ​യി ന​ൽ​കി​യ പ​രാ​തി​യി​ലും ഉ​ട​നെ കേ​സെ​ടു​ക്കും.

യു​വ​തി​യു​മാ​യി പൊ​ലീ​സ്‌ ഇ-​മെ​യി​ലി​ൽ ആ​ശ​യ​വി​നി​മ​യം ന​ട​ത്തി. ഒ​ളി​വി​ലു​ള്ള ഇ​യാ​ൾ എ​റ​ണാ​കു​ള​ത്ത്‌ ത​ന്നെ​യു​ണ്ടെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ്‌ പൊ​ലീ​സ്‌. പാ​സ്‌​പോ​ർ​ട്ട്‌ വാ​ഴ​ക്കാ​ല​യി​ലെ ഫ്ലാ​റ്റി​ൽ​നി​ന്ന്‌ പാ​ലാ​രി​വ​ട്ടം പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം ഇ​യാ​ളു​ടെ ച​ളി​ക്ക​വ​ട്ട​ത്തെ മേ​ക്ക​പ്പ്​​ സ്റ്റു​ഡി​യോ​യി​ലും തി​ര​ച്ചി​ൽ ന​ട​ത്തി. മേ​ക്ക​പ്പ്​ സ്റ്റു​ഡി​യോ​യി​ൽ​​വെ​ച്ച്‌ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്നാ​ണ് പ​രാ​തി​ക​ളി​ലു​ള്ള​ത്. യു​വ​തി​ക​ൾ ന​ട​ത്തി​യ 'മി ​ടൂ' ആ​രോ​പ​ണ​ത്തി​ലൂ​ടെ​യാ​ണ്​ പീ​ഡ​ന വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്.

ച​ളി​ക്ക​വ​ട്ട​ത്തെ സ്‌​റ്റു​ഡി​യോ​യി​ൽ വെ​ച്ച്​ പീ​ഡി​പ്പി​ച്ച​താ​യാ​ണ്‌ പ​രാ​തി. ഒ​രു യു​വ​തി പോ​സ്റ്റി​ട്ട​തോ​ടെ മ​റ്റു ര​ണ്ടു​പേ​ർ​കൂ​ടി സ​മാ​ന വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sexual assault caseMakeup Artist
News Summary - Makeup artist's sexual assault: Young women's statement begins
Next Story