Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊടുവള്ളിയിൽ വൻ എം.ഡി.എം.എ വേട്ട; 22 ഗ്രാം മയക്കുമരുന്നും 4.12 ലക്ഷം രൂപയും കാറും പിടികൂടി

text_fields
bookmark_border
കൊടുവള്ളിയിൽ വൻ എം.ഡി.എം.എ വേട്ട;  22 ഗ്രാം മയക്കുമരുന്നും 4.12 ലക്ഷം രൂപയും കാറും പിടികൂടി
cancel
camera_alt

നെല്ലാങ്കണ്ടിയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മാരക ലഹരിമരുന്നായ എം.ഡി.എം. എയുമായി പിടിയിലായവർ

കൊടുവള്ളി: ഓപറേഷൻ തണ്ടറിന്റെയും ഓണം സ്പെഷൽ ഡ്രൈവിന്റെയും ഭാഗമായി കൊടുവള്ളിക്ക് സമീപം നെല്ലാംകണ്ടിയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മാരക ലഹരിമരുന്നായ 21.99 ഗ്രാം എം.ഡി.എം.എയും 4,12,000 രൂപയും മയക്കുമരുന്ന് വിൽപനക്ക് ഉപയോഗിച്ച കാറും ഉൾപ്പെടെ പിടികൂടി. സംഭവത്തിൽ മൂന്ന് യുവാക്കളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കൊടുവള്ളി മാനിപുരം നോനിക്കര മുഹമ്മദ് നവാസ് (27), കൊടുവള്ളി ഉളിയാടൻകുന്ന് ഉമൈർ ഖാൻ (27), കൂമ്പാറ ചുടലക്കണ്ടിയിൽ അൽഅമീൻ (19) എന്നിവരെയാണ് നെല്ലാംകണ്ടിയിലെ മലബാർ ടൂറിസ്റ്റ് ഹോമിലെ മുറിയിൽനിന്ന് പിടികൂടിയത്. വിൽപനക്കായി സൂക്ഷിച്ച നിലയിലായിരുന്നു എം.ഡി.എം.എ കണ്ടെത്തിയത്.

മയക്കുമരുന്ന് വിൽപനയിലൂടെ ലഭിച്ചതെന്ന് സംശയിക്കുന്ന 4,12,000 രൂപയും സംഘം പിടിച്ചെടുത്തു. മയക്കുമരുന്ന് വിൽപനക്കായി ഉപയോഗിച്ചതായി കണ്ടെത്തിയ ഹോണ്ട സിറ്റി കാറും മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങളും കസ്റ്റഡിയിലെടുത്തു. എക്സൈസ് ഇൻസ്പെക്ടർ ആർ. സന്തോഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഷംസുദ്ദീൻ, പ്രിവന്റീവ് ഓഫിസർമാരായ ഗിരീഷ്, ബിനീഷ് കുമാർ, പ്രിവന്റിവ് ഓഫീസർ (ഗ്രേഡ്) ധനീഷ് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ ടി.വി. നൗഷീർ, ഷഫീഖ് അലി, ഒ.ടി. പ്രജീഷ് എന്നിവർ സംഘത്തിലുണ്ടായിരുന്നു. ഓണം പ്രമാണിച്ച് ലഹരിമരുന്ന് കടത്തും വിൽപനയും തടയുന്നതിനായി എക്സൈസ് വകുപ്പ് പരിശോധന ശക്തമാക്കിയതിനിടെയാണ് നടപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Major MDMA Haul in Koduvally
Next Story