Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമുത്തങ്ങയിൽ വൻ...

മുത്തങ്ങയിൽ വൻ മയക്കുമരുന്ന് വേട്ട

text_fields
bookmark_border
മുത്തങ്ങയിൽ വൻ മയക്കുമരുന്ന് വേട്ട
cancel
camera_alt

മു​ഹ​മ്മ​ദ് ആ​ഷി​ഖ് ,അ​ഭി​ൻ സൂ​ര്യ

സുൽത്താൻ ബത്തേരി: മുത്തങ്ങ പൊൻകുഴി അതിർത്തിയിൽവെച്ച് സുൽത്താൻ ബത്തേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.കെ. സുനിലിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ വൻ മയക്കുമരുന്ന് വേട്ട. ചെന്നൈയിൽനിന്ന് കോഴിക്കോട്ടേക്ക് വരുകയായിരുന്ന സ്ലീപ്പർ ബസിലെ യാത്രക്കാരായ രണ്ട് യുവാക്കളെയാണ് 41.5 ഗ്രാം എം.ഡി.എം.എയുമായി അറസ്റ്റ് ചെയ്തത്. ബംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് വന്ന കോഴിക്കോട് ഫറോക്ക് ചെമ്പ്രയിൽ മുഹമ്മദ് ആഷിഖ് (29), മലപ്പുറം വണ്ടൂർ സ്വദേശി വാണിയമ്പലം പള്ളത്ത് അഭിൻ സൂര്യ (19) എന്നിവരെയാണ് എക്സൈസ് പിടികൂടിയത്.

2024 ഒക്ടോബറിൽ മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽവെച്ച് കാറിൽ കടത്തിക്കൊണ്ടുവന്ന 53.900 ഗ്രാം മെത്താംഫിറ്റമിനുമായി മുഹമ്മദ് ആഷിഖിനെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങി വീണ്ടും എം.ഡി.എം.എ കടത്തുന്നതിനിടയിലാണ് വീണ്ടും പിടിയിലായത്. പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ കെ.ജെ. സന്തോഷ്, അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) കെ.എം. സൈമൺ, പ്രിവന്റിവ് ഓഫിസർ കെ.വി. പ്രകാശൻ, സിവിൽ എക്സൈസ് ഓഫിസർമാരായ എൻ.വി. രതീഷ്, അമൽ തോമസ്, വി.ബി. നിഷാദ്, സിവിൽ എക്സൈസ് ഡ്രൈവർ വീരാൻ കോയ എന്നിവർ പങ്കെടുത്തു. പ്രതികളെ സുൽത്താൻ ബത്തേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muthangaDrugArrest
News Summary - Major Drug Seizure in Muthanga
Next Story