Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയുവാവിനെ ആക്രമിച്ച്...

യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതികൾ പിടിയിൽ

text_fields
bookmark_border
യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതികൾ പിടിയിൽ
cancel
camera_alt

ഗോ​കു​ൽ കൃ​ഷ്ണ, നി​യാ​സ്, ഇ​ജാ​സ്

കൈപമം​ഗ​ലം: യു​വാ​വി​നെ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ളാ​യ മൂ​ന്ന് പേ​രെ പൊ​ലീ​സ് കാ​സ​ർ​ഗോ​ഡ് കു​മ്പ​ള​യി​ൽ​നി​ന്ന് പി​ടി​കൂ​ടി. കൂ​രി​ക്കു​ഴി ആ​ശേ​രി ക​യ​റ്റം സ്വ​ദേ​ശി പ​ണി​ക​വീ​ട്ടി​ൽ എ​ന്നു വി​ളി​ക്കു​ന്ന ഇ​ജാ​സ് (ഡു​ഡു -27), ക​രു​വ​ന്നൂ​ർ നെ​ടു​മ്പു​ര​ക്ക​ൽ വീ​ട്ടി​ൽ നി​യാ​സ് (31), പൊ​റ​ത്തി​ശ്ശേ​രി പു​ര​യാ​റ്റു​പ​റ​മ്പി​ൽ വീ​ട്ടി​ൽ ഗോ​കു​ൽ കൃ​ഷ്ണ (27) എ​ന്നി​വ​രെ​യാ​ണ് തൃ​ശൂ​ർ റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ബി. ​കൃ​ഷ്ണ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

ഫെ​ബ്രു​വ​രി 17ന് ​രാ​ത്രി ഒ​മ്പ​തോ​ടെ​യാ​ണ് പെ​രി​ഞ്ഞ​നം സ്വ​ദേ​ശി അ​നീ​സി​നെ (23) പ്ര​തി​ക​ൾ വീ​ട്ടി​ൽ​ക്ക​യ​റി ആ​ക്ര​മി​ച്ച​ത്. സാ​മ്പ​ത്തി​ക ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി​യ സം​ഘം അ​നീ​സി​ന്റെ ത​ല​ക്കും കൈ​കാ​ലു​ക​ൾ​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പ്പി​ച്ചു. ത​ട​യാ​ൻ ശ്ര​മി​ച്ച സു​ഹൃ​ത്ത് കൃ​ഷ്ണ​തേ​ജ​സി​നെ​യും (22) സം​ഘം മ​ർ​ദി​ച്ചു. സം​ഭ​വ​ത്തി​ന് ശേ​ഷം പ്ര​തി​ക​ൾ ഒ​ളി​വി​ൽ പോ​വു​ക​യാ​യി​രു​ന്നു.

ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ ഇ​വ​ർ പൊ​ലീ​സ് പി​ന്തു​ട​രു​ന്നു​ണ്ടെ​ന്ന് മ​ന​സ്സി​ലാ​ക്കി​യ​തോ​ടെ​യാ​ണ് കാ​സ​ർ​ഗോ​ഡേ​ക്ക് ക​ട​ന്ന​ത്. കു​മ്പ​ള​യി​ലെ ഒ​രു വീ​ടി​ന്റെ ടെ​റ​സി​ന് മു​ക​ളി​ൽ ഒ​ളി​ച്ചു താ​മ​സി​ക്കു​ക​യാ​യി​രു​ന്ന പ്ര​തി​ക​ളെ സാ​ഹ​സി​ക​മാ​യാ​ണ് പോ​ലീ​സ് സം​ഘം കീ​ഴ്പ്പെ​ടു​ത്തി​യ​ത്.

അ​റ​സ്റ്റി​ലാ​യ ഇ​ജാ​സ് മ​ണ്ണു​ത്തി​യി​ലെ വ​ധ​ശ്ര​മ​ക്കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന പ്ര​തി​യും കാ​പ്പ നി​യ​മ​പ്ര​കാ​രം ന​ട​പ​ടി നേ​രി​ടേ​ണ്ട​യാ​ളു​മാ​ണ്. ഇ​ത് കൂ​ടാ​തെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി 18 ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ്. നി​യാ​സ് ഇ​രി​ങ്ങാ​ല​ക്കു​ട, ചേ​ർ​പ്പ് പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി ഏ​ഴ് ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് കൂ​ടാ​തെ കാ​പ്പ പ്ര​കാ​രം നാ​ടു​ക​ട​ത്ത​പ്പെ​ട്ട പ്ര​തി​യു​മാ​ണ്.

ഗോ​കു​ൽ കൃ​ഷ്ണ ഇ​രി​ങ്ങാ​ല​ക്കു​ട , ചേ​ർ​പ്പ് പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി നാ​ല് ക്രി​മി​ന​ൽ കേ​സി​ലെ പ്ര​തി​യാ​ണ്. ഈ ​കേ​സി​ൽ ക​രു​വ​ന്നൂ​ർ പൊ​റ​ത്തി​ശ്ശേ​രി സ്വ​ദേ​ശി​ക​ളാ​യ നെ​ടും​പു​ര​ക്ക​ൽ വീ​ട്ടി​ൽ ഷ​മീ​ർ (40), മു​രി​ങ്ങ​ത്ത് വീ​ട്ടി​ൽ സു​ധി​ൻ (29) എ​ന്നി​വ​രെ നേ​ര​ത്തെ പി​ടി​കൂ​ടി റി​മാ​ന്റ് ചെ​യ്തി​രു​ന്നു. തൃ​ശൂ​ർ റൂ​റ​ൽ ജി​ല്ല പോ​ലീ​സ് മേ​ധാ​വി ബി. ​കൃ​ഷ്ണ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല ഡാ​ൻ​സാ​ഫ് അം​ഗ​ങ്ങ​ളാ​യ ജി.​എ​സ്.​ഐ സി.​ആ​ർ. പ്ര​ദീ​പ്, ജി.​എ.​എ​സ്.​ഐ ലി​ജു ഇ​യ്യാ​നി, ജി.​എ​സ്‌.​സി.​പി.​ഒ സി.​കെ. ബി​ജു, സി.​പി.​ഒ സു​ർ​ജി​ത്ത് സാ​ഗ​ർ, ക​യ്പ​മം​ഗ​ലം പോ​ലീ​സ് സ്റ്റേ​ഷ​ൻ സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സു​നി​ൽ​കു​മാ​ർ, ഡെ​ൻ​സ് മോ​ൻ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Police Caseattempted murderArrestCrime
News Summary - Main suspects in the attempted murder of a young man arrested
Next Story