Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകഞ്ചാവുകടത്ത് കേസിലെ...

കഞ്ചാവുകടത്ത് കേസിലെ മുഖ്യപ്രതി തെലങ്കാനയിൽ പിടിയിൽ

text_fields
bookmark_border
mosalt
cancel
camera_alt

മൊ​സാ​ർ​ട്ട്

ത​ല​യോ​ല​പ്പ​റ​മ്പ്: ക​ഞ്ചാ​വു​ക​ട​ത്ത് കേ​സി​ലെ മു​ഖ്യ​പ്ര​തി തെ​ല​ങ്കാ​ന​യി​ൽ പി​ടി​യി​ൽ. വെ​ട്ടി​ക്കാ​ട്ടു​മു​ക്കി​ൽ നി​ന്നും നൂ​റ് കി​ലോ​യോ​ളം ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ കേ​സി​ലെ മു​ഖ്യ​പ്ര​തി​യെ​യാ​ണ് തെ​ല​ങ്കാ​ന ബ​ഞ്ചാ​രാ ഹി​ൽ​സ് ഭാ​ഗ​ത്ത് വെ​ച്ച് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം പി​ടി​കൂ​ടി​യ​ത്. കൈ​പ്പു​ഴ മു​ച്ച​ത്തി​ൽ വീ​ട്ടി​ൽ മൊ​സാ​ർ​ട്ടാ​ണ്​ (22)​ പി​ടി​യി​ലാ​യ​ത്. ഒ​ന്നാം​പ്ര​തി​യു​ടെ ഭാ​ര്യ ഉ​ൾ​പ്പെ​ടെ ഏ​ഴു​പേ​ർ ഇ​തു​വ​രെ കേ​സി​ൽ അ​റ​സ്റ്റി​ലാ​യി.

പ്ര​തി കാ​മു​കി​യു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ക​ഞ്ചാ​വ് വാ​ങ്ങു​ന്ന​തി​നാ​യി ആ​ന്ധ്ര സ്വ​ദേ​ശി​ക്ക് പ​ണം കൈ​മാ​റി​യി​രു​ന്ന​ത്. കേ​ര​ള​ത്തി​ലേ​ക്ക് ക​ഞ്ചാ​വ് ക​യ​റ്റി വി​ടു​ന്ന​തി​ൽ പ്ര​ധാ​നി​യാ​യ സു​ർ​ള പാ​ണ്ഡ​യ്യ എ​ന്ന ആ​ന്ധ്ര​സ്വ​ദേ​ശി​യെ ക​ഴി​ഞ്ഞ ആ​ഴ്ച​യി​ൽ ഇ​തേ സം​ഘം ത​ന്നെ ഒ​ഡി​ഷ-ഛ​ത്തി​സ്ഗ​ഢ് അ​തി​ർ​ത്തി​യി​ലെ ചി​ന്ത​പ​ള്ളി വ​ന​മേ​ഖ​ല​യി​ൽ​നി​ന്ന്​ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി‍െൻറ നി​ർ​ദേ​ശ​പ്ര​കാ​രം വൈ​ക്കം എ.​എ​സ്.​പി ന​കു​ൽ രാ​ജേ​ന്ദ്ര ദേ​ശ്മു​ഖി‍െൻറ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സം​ഘം രൂ​പ​വ​ത്​​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. ഗാ​ന്ധി​ന​ഗ​ർ, ഏ​റ്റു​മാ​നൂ​ർ സ്റ്റേ​ഷ​നു​ക​ളി​ലും എ​ക്സൈ​സി​ലും പ്ര​തി​ക്കെ​തി​രെ ധാ​രാ​ളം കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.

വി​ല്ലൂ​ന്നി സ്വ​ദേ​ശി കെ​ൻ​സ് സാ​ബു(28), ഭാ​ര്യ അ​നു ഷെ​റി​ൻ ജോ​ൺ(23), കാ​ണ​ക്കാ​രി ചാ​ത്ത​മം​ഗ​ലം സ്വ​ദേ​ശി ര​ഞ്ജി​ത്ത് രാ​ജു (26), അ​തി​ര​മ്പു​ഴ ചാ​മ​ക്കാ​ല​യി​ൽ മി​ഥു​ൻ സി. ​ബാ​ബു (28), വി​ശാ​ഖ​പ​ട്ട​ണം സ്വ​ദേ​ശി സു​ർ​ള പാ​ണ്ഡ​യ്യ (41), കൈ​പ്പു​ഴ ശാ​സ്താ​ങ്ക​ൽ ഭാ​ഗ​ത്ത് സോ​ബി​ൻ കെ. ​ജോ​സ് (24) എ​ന്നി​വ​രാ​ണ് കേ​സി​ലെ മ​റ്റു​പ്ര​തി​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ganja smuggling case
News Summary - Main accused in ganja smuggling case arrested in Telangana
Next Story