Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമഹാരാഷ്​ട്രക്കാരായ...

മഹാരാഷ്​ട്രക്കാരായ സേട്ടുമാർക്ക്​ നഷ്​ടമായത്​ ​കിലോയിലധികം സ്വർണം

text_fields
bookmark_border
മഹാരാഷ്​ട്രക്കാരായ സേട്ടുമാർക്ക്​ നഷ്​ടമായത്​ ​കിലോയിലധികം സ്വർണം
cancel

കു​റ്റ്യാ​ടി: ഗോ​ൾ​ഡ്​ പാ​ല​സ്​ ജ്വ​ല്ല​റി നി​ക്ഷേ ത​ട്ടി​പ്പു​കേ​സി​ൽ മ​ഹാ​രാ​ഷ്​​ട്ര​ക്കാ​രാ​യ സേ​ട്ടു​മാ​ർ​ക്ക്​ ന​ഷ്​​ട​മാ​യ​ത്​ കി​ലോ​യി​ല​ധി​കം സ്വ​ർ​ണം. കു​റ്റ്യാ​ടി​യി​ലെ ര​ണ്ടു​ സേ​ട്ടു​​മാ​രോ​ടും പേ​രാ​മ്പ്ര​യി​ലെ ഒ​രു സേ​ട്ടു​വി​നോ​ടും വി​ൽ​പ​ന​ക്ക്​ സ്വ​ർ​ണം വാ​ങ്ങി​യി​ട്ട്​ പ​ണം കൊ​ടു​ത്തി​ട്ടി​ല്ല.​

പേ​രാ​മ്പ്ര​ക്കാ​ര​നോ​ട്​ 750 ഗ്രാം ​സ്വ​ർ​ണ​മാ​ണ്​ വാ​ങ്ങി​യ​ത്. കു​റ്റ്യാ​ടി​യി​ലെ ഒ​രാ​ൾ​ക്ക്​ 200 ഗ്രാ​മി‍െൻറ പ​ണം കൊ​ടു​ക്കാ​നു​ണ്ട്. അ​തി‍െൻറ ഇ​ര​ട്ടി മ​റ്റൊ​രാ​ൾ​ക്കും ഉ​ള്ള​താ​യി പ​റ​യു​ന്നു. ജ്വ​ല്ല​റി പൂ​ട്ടു​ന്ന ദി​വ​സം കു​റ്റ്യാ​ടി​യി​ലു​ള്ള സേ​ട്ടു​വി​നോ​ട്​ ജീ​വ​ന​ക്കാ​ര​നെ അ​യ​ച്ച്​ സ​ർ​ണം വാ​ങ്ങി​യെ​ന്നാ​ണ്​ പ​റ​യു​ന്ന​ത്. അ​യാ​ൾ കൊ​ടു​ക്കി​ല്ലെ​ന്ന്​ പ​റ​ഞ്ഞ​പ്പോ​ൾ ചെ​ക്ക്​ കാ​ണി​ച്ചു​കൊ​ടു​ത്ത് പ​ണം മാ​റാ​നു​ണ്ടെ​ന്നും പ​റ​ഞ്ഞു.

എ​ന്നാ​ൽ, ഇ​പ്ര​കാ​രം ന​ഷ്​​ട​പ്പെ​ട്ട ആ​രും പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന്​ ആ​ക്​​ഷ​ൻ ക​മ്മി​റ്റി​ക്കാ​ർ പ​റ​ഞ്ഞു. കൊ​ടു​വ​ള്ളി, രാ​മ​നാ​ട്ടു​ക​ര ഭാ​ഗ​ങ്ങ​ളി​ലു​ള്ള െമാ​ത്ത വ്യാ​പാ​രി​ക​ളും പ​ണം ല​ഭി​ക്കാ​നു​ണ്ടെ​ന്ന്​ അ​റി​യി​ക്കു​ക​യും പൊ​ലീ​സി​ൽ പ​രാ​തി​പ്പെ​ടു​ക​യും ചെ​യ്​​തി​രു​ന്നു. അ​തി​നി​ടെ െവ​ള്ളി​യാ​ഴ്​​ച ജ്വ​ല്ല​റി​ക്ക്​ മു​ന്നി​ൽ സ​ർ​വ​ക​ക്ഷി ആ​ക്​​ഷ​ൻ ക​മ്മി​റ്റി പ്ര​തി​ഷേ​ധ പ​രി​പാ​ടി ന​ട​ത്തു​ന്നു​ണ്ട്.

Show Full Article
TAGS:Gold Palace Jewelery 
News Summary - Maharashtra Setus lost more than a kilogram of gold
Next Story