മഹാരാഷ്ട്രയിൽ 8 വയസുകാരിയെ 16കാരൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; കളിയാക്കിയതുകൊണ്ടെന്ന് വിശദീകരണം
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ 8 വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി 16കാരൻ. ജൽന ജില്ലയിൽ ഡിസംബർ 1നാണ് സംഭവം. പെൺകുട്ടിയെ കാണാതെ പോകുകയും മൂന്ന് ദിവസത്തിന് ശേഷം മൃതദേഹം കണ്ടെത്തുകയുമായിരുന്നു. 16കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം സംസ്കരിക്കാൻ ശ്രമിച്ച കുറ്റത്തിന് പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
വീട്ടിൽ നിന്ന് ഐസ് ക്രീം വാങ്ങാനായി പുറത്തിറങ്ങിയ പെൺകുട്ടി തിരിച്ചെത്താതതിനെ തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും മൂന്ന് ദിവസത്തിന് ശേഷം കുട്ടിയുടെ അഴുകിയ മൃതദേഹം പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു.
ചോദ്യം ചെയ്യലിൽ പെൺകുട്ടി തന്നെ കളിയാക്കുമായിരുന്നെന്നും അതിന്‍റെ പ്രതികാരത്തിലാണ് കൊലപാതകം നടത്തിയതെന്നും 16കാരൻ സമ്മതിച്ചു. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നും വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് ദിവസം മൃതദേഹം വീട്ടിൽ സൂക്ഷിച്ചതിന് ശേഷമാണ് പിതാവിനെ വിവരമറിയിക്കുന്നതെന്നും പിന്നീട് മൃതദേഹത്തിന് എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ലെന്നും കൂട്ടിച്ചേർത്തു. തട്ടികൊണ്ട് പോകൽ, കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നിവ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

