Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മദ്റസ വിദ്യാർഥി കഴുത്തുമുറിച്ച് കൊല്ലപ്പെട്ട നിലയിൽ; ഇമാം അറസ്റ്റിൽ

text_fields
bookmark_border
Crime
cancel

ദിസ്പുർ: അസമിലെ മദ്റസയിൽ വിദ്യാർഥിയെ കഴുത്തുമുറിച്ച് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. അസമിലെ ചാച്ചർ ജില്ലയിൽ ഞായറാഴ്ചയായിരുന്നു സംഭവം. സംഭവത്തിൽ മദ്റസ ഇമാമിനെ പൊലീസ് അറസ്റ്റ് ചെയ്തു.

വിദ്യാർഥിയുടെ സഹപാഠിയാണ് മരണവിവരം ആദ്യമറിഞ്ഞത്. പ്രഭാതനമസ്കാരത്തിനായി എഴുന്നേറ്റപ്പോഴാണ് സുഹൃത്തിനെ കഴുത്ത് മുറിച്ച നിലയിൽ കണ്ടെത്തിയതെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌ മോർട്ടത്തിനായി കൈമാറി.

സംഭവത്തിൽ ഇമാമിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതി കുറ്റം സമ്മതിച്ചിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Madrasa Student found dead in Assam
Next Story