Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുടുംബ കലഹം; ഭർത്താവ് ഭാര്യയെ തീ കൊളുത്തി കൊന്നു

text_fields
bookmark_border
കുടുംബ കലഹം; ഭർത്താവ് ഭാര്യയെ തീ കൊളുത്തി കൊന്നു
cancel

ഭോപാൽ : ദാമ്പത്യ തർക്കത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ തീകൊളുത്തി കൊന്നു. മധ്യപ്രദേശിലെ സെഹോർ ജില്ലയിലാണ് സംഭവം. സെഹോർ സ്വദേശിയായ ദീക്ഷ (25) ആണ് കൊല്ലപ്പെട്ടത്. പ്രതി രാജേഷ് മാളവ്യ ഒളിവിലാണ്.

ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. പ്രതിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

വിവാഹംശേഷം ഇരുവരും തമ്മിൽ വഴക്ക് പതിവായതിനെ തുടർന്ന് ദിക്ഷ സ്വന്തം വീട്ടിലായിരുന്നു താമസം. യുവതിയുടെ വീട്ടിലും പ്രതി പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് പതിവായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇതിന് മുമ്പും ഭർത്താവ് ദീക്ഷയെ മർദിച്ച് തലക്ക് പരിക്കേൽപ്പിച്ചിരുന്നു.

സെപ്തംബർ 23 ന് രാജേഷ് വീണ്ടും ദീക്ഷയുടെ വീട്ടിൽ എത്തുകയും ദമ്പതികൾ തമ്മിൽ വഴക്കുണ്ടാകുകയും ചെയ്തെന്ന് ബന്ധുക്കൾ പറഞ്ഞു. വ‍ഴക്കിനിടയിൽ ദീക്ഷ വീടിനു പുറത്തെ മേൽക്കൂരയില്ലാത്ത കുളിമുറിയിൽ കയറി വാതിലടച്ചു. ഈ സമയം രാജേഷ് കയ്യിൽ കരുതിയ പെട്രോൾ കുളിമുറിക്കുള്ളിലേക്ക് ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തീ കണ്ട് അയൽവാസികളോടിയെത്തി വാതിൽ തുറന്ന് ദീക്ഷയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Madhya Pradesh: Man sets wife ablaze over marital discord; accused on the run
Next Story