Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അട്ടപ്പാടി മധു കേസ് വീണ്ടും മാറ്റി
text_fieldsbookmark_border
മണ്ണാർക്കാട്: അട്ടപ്പാടി മധു കേസ് വീണ്ടും മാറ്റി. പ്രതിഭാഗത്തിന് കേസുമായി ബന്ധപ്പെട്ട് ലഭിച്ച രേഖകളിൽ ചിലത് പരിശോധിക്കാൻ കുറച്ചുകൂടി സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് കേസ് മണ്ണാർക്കാട് സ്പെഷൽ കോടതി മാർച്ച് 17ലേക്ക് മാറ്റിയത്. കേസിൽ പുതിയ സ്പെഷൽ പ്രോസിക്യൂട്ടർ നിയമനം നടന്ന ശേഷം നാലാം തവണയാണ് കേസ് മാറ്റുന്നത്.
പ്രതിഭാഗത്തിന് കേസുമായി ബന്ധപ്പെട്ട് രേഖകൾ ലഭ്യമാക്കാനും നൽകിയ ഡിജിറ്റൽ തെളിവുകളുടെ പരിശോധനക്കുമെല്ലാമായാണ് കൂടുതൽ സമയം അനുവദിക്കുന്നത്. എല്ലാ ആഴ്ചയും കേസിന്റെ പുരോഗതി സംബന്ധിച്ച് ഹൈകോടതിയിൽ റിപ്പോർട്ട് നൽകണം. ഇതിന്റെ ഭാഗമായാണ് എല്ലാ ആഴ്ചയും കേസ് പരിഗണിക്കുന്നത്. കേസ് വീണ്ടും പരിഗണിക്കുന്ന 17ന് കുറ്റപത്ര വായനക്കും സാക്ഷി വിസ്താരത്തിനുള്ള നടപടിക്രമങ്ങൾക്കും ക്രമീകരണമാകുമെന്നാണ് പ്രതീക്ഷ.
Next Story

