പാചക വാതക സിലിണ്ടർ മോഷ്ടാക്കൾ പിടിയിൽ
text_fieldsപിടിയിലായ പ്രതികൾ
വലിയമല: വിവിധ സ്ഥലങ്ങളിൽനിന്ന് പാചക വാതക സിലിണ്ടറുകൾ മോഷ്ടിച്ച മൂന്നംഗസംഘത്തെ വലിയമല പൊലീസ് അറസ്റ്റ് ചെയ്തു.
നെടുമങ്ങാട് എജൂമാറ്റ് എന്ന സമാന്തര വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന കാട്ടാക്കട കുളത്തുമ്മൽ മുതിയവിള പ്ലാവിള പുത്തൻവീട്ടിൽ ഷിബിൻ ജോസ് (27), പുളിമാത്ത് താളികുഴി ബി.എസ് അഖിലം വീട്ടിൽ അഖിൽ (31) ഇവരിൽനിന്ന് സിലിണ്ടറുകൾ വാങ്ങിയ വെഞ്ഞാറമൂട് പിരപ്പൻകോട് സിന്ദൂരി ഗ്യാസ് റിപ്പയറിങ് സെൻറർ ഉടമ ബാലകൃഷ്ണൻനായർ (86) എന്നിവരാണ് പിടിയിലായത്.
ഒമ്പത് സിലിണ്ടറുകൾ ഇവർ മോഷ്ടിച്ചതായി വലിയമല പൊലീസ് അറിയിച്ചു. ചൂട്ടയിൽനിന്ന് മോഷണം നടത്തിയ സിലിണ്ടറുമായി വരുമ്പോഴാണ് ഇവർ പിടിയിലായത്. വെഞ്ഞാറമൂട്ടിൽ മൂന്നും നെടുമങ്ങാട്, അരുവിക്കര സ്റ്റേഷനുകളിൽ ഓരോന്നും ആര്യനാട് സ്റ്റേഷനിൽ രണ്ടും കേസുകൾ ഇവർക്കെതിരെയുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.