Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Avinash Jha
cancel
Homechevron_rightNewschevron_rightCrimechevron_rightബിഹാറിലെ...

ബിഹാറിലെ മാധ്യമപ്രവർത്തകന്‍റെ കൊലപാതകം; ​ത്രികോണ പ്രണയമാണ്​ കൊലക്ക്​് കാരണമെന്ന്​ പൊലീസ്​

text_fields
bookmark_border

പട്​ന: ബിഹാറിൽ തട്ട​ിക്കൊണ്ടുപോയ മാധ്യമപ്രവർത്തകന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദീകരണവുമായി പൊലീസ്​. 22കാരനായ അവിനാശ്​ ഝാ അഥവാ ബുദ്ധിനാഥ്​ ഝായുടെ കൊലപാതകത്തിന്​ കാരണം ത്രികോണ പ്രണയമാ​െണന്നാണ്​ മധുബനി പൊലീസിന്‍റെ വിശദീകരണം.

പ്രാദേശിക മാധ്യമപ്രവർത്തകനും വിവരാവകാശ പ്രവർത്തകനുമായ അവിനാശ്​ ഝായെ നാലുപേരടങ്ങിയ സംഘം ദിവസങ്ങൾക്ക്​ മുമ്പ്​ വീടിന്​ മുമ്പിൽനിന്ന്​ തട്ടിക്കൊണ്ടുപോകുകയായിരുന്ന​ു. ദിവസങ്ങൾക്ക്​ ശേഷം​ മധുബനി ജില്ലയിലെ റോഡരികിലെ കുറ്റിക്കാടിന്​ സമീപത്തുനിന്ന്​ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.

സംഭവത്തിൽ ഇതുവരെ ആറുപേരെ അറസ്റ്റ്​ ചെയ്​തതായി പൊലീസ്​ അറിയിച്ചു. റോഷൻ കുമാർ, ബിട്ടു കുമാർ, ദീപക്​ കുമാർ, പവൻ കുമാർ, മനീഷ്​ കുമാർ, പൂർണ കലാ ദേവി എന്നിവരാണ്​ അറസ്റ്റിലായത്​.

പൂർണ കലാദേവിയും അവിനാശും പ്രണയത്തിലായിരുന്നു. ഇവർക്കിടയിലേക്ക്​ പ്രതികളിലൊരാളായ പവൻ കുമാർ കടന്നുവരികയായിരുന്നു. പൂർണകലാ ദേവിയും അവിനാശും സംസാരിക്കുന്നത്​ പവന്​ ഇഷ്​ടമില്ലായിരുന്നു. അവിനാശുമായി സംസാരിക്കുന്നതിൽനിന്ന്​ പൂർണകലാ ദേവിയെ വിലക്കുകയും ചെയ്​തിരുന്നു. പവൻ കുമാറിന്​ പുറ​െമ റോഷൻ കുമാറിനും അവിനാശിനോട്​ ദേഷ്യമുണ്ടായിരുന്നു. ബിഹാറിലെ ബെനിപട്ടിയിൽ പരിശോധന ലാബ്​ നടത്തുന്നയാളാണ്​ റോഷൻ. ലാബ്​ അടച്ചുപൂട്ടിക്കുമെന്ന്​ അവിനാശ്​ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും പറയുന്നു. ഇരുവരും ചേർന്നാണ്​ അവിനാശിനെ കൊലപ്പെടുത്തിയതെന്നാണ്​ പൊലീസ്​ നിഗമനം.

അതേസമയം, പ്രദേശത്തെ ആശുപത്രികളും നഴ്​സിങ്​ ഹോമുകളുമായി ബന്ധ​െപ്പട്ടവരാണ്​ കൊലപാതകത്തിന്​ പിന്നിലെന്ന്​ കുടുംബം ആരോപിച്ചിരുന്നു. അവിനാശ്​ തന്‍റെ ഓൺലൈൻ വാർത്താപോർട്ടലിൽ നിരന്തരം വ്യാജ ആശുപത്രി, നഴ്​സിങ്​ ഹോമുകളെക്കുറിച്ച്​ എഴുതിയിരുന്നു. ഇക്കാര്യത്തിലും അന്വേഷണം നടത്തുന്നുണ്ടെന്ന്​ പൊലീസ്​ പറഞ്ഞു.

രണ്ടുവർഷമായി ഓൺലൈന്‍ വാർത്താപോർട്ടൽ നടത്തുന്ന വ്യക്തിയാണ്​ അവിനാശ്​. വിവരാവകാശ പ്രവർത്തകൻ കൂടിയായ അവിനാശ്​ മധുബനി ജില്ലയി​ലാണ്​ താമസം.

നവംബർ ഒമ്പത്​ രാത്രിമുതലാണ്​ അവിനാശിനെ കാണാതാകുന്നത്​. സി.സി.ടി.വി ദൃശ്യങ്ങളിൽ രാത്രി 9.58ന്​ ഫോണിൽ സംസാരിക്കുന്നതിന്‍റെ ദൃശ്യങ്ങൾ കാണാം. പിന്നീട്​ യാതൊരു വിവരവും അവിനാശിനെക്കുറിച്ച്​ ഇല്ലായിരുന്നു. രാവിലെ ഒമ്പതുമണിയോടെ ഫോൺ സ്വിച്ച്​ഓഫായി. ഇതോടെ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു.

നവംബർ 12ന്​ അവിനാശിന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ ക​ണ്ടെത്തുകയായിരുന്നു. കൈയിലെ മോതിരവും കഴുത്തിലെ മാലയും വഴിയാണ്​ കുടുംബം മൃതദേഹം തിരിച്ചറിഞ്ഞത്​. അവിനാശിനെ കഴുത്ത്​ ഞെരിച്ച്​ കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയാണെന്നാണ്​ പൊലീസിന്‍റെ നിഗമനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Journalist MurderMurdertriangle Love
News Summary - Love triangle led to murder of 22 year old journalist in Bihar Police
Next Story