Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപ്രണയം സംബന്ധിച്ച...

പ്രണയം സംബന്ധിച്ച തർക്കം: ഓട്ടം വിളിച്ച ഓട്ടോറിക്ഷ കത്തിച്ചു, രണ്ട്​ യുവാക്കൾ അറസ്​റ്റിൽ

text_fields
bookmark_border
auto rickshaw caught fire
cancel
camera_alt

ഗാ​ന്ധി​ന​ഗ​റി​ൽ ക​ത്തി​ച്ച ഓ​​ട്ടോ​റി​ക്ഷ

ഗാ​ന്ധി​ന​ഗ​ർ (കോ​ട്ട​യം): മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക്​ ഓ​ട്ടം വി​ളി​ച്ചു​കൊ​ണ്ടു​വ​ന്ന ശേ​ഷം ഡ്രൈ​വ​റെ മ​ർ​ദി​ച്ച്​ ഓ​ട്ടോ​റി​ക്ഷ ക​ത്തി​ച്ചു. സം​ഭ​വ​ത്തി​ൽ ര​ണ്ട്​ യു​വാ​ക്ക​ൾ അ​റ​സ്​​റ്റി​ൽ. ഓ​ട്ടോ​റി​ക്ഷ ക​ത്തി​ച്ച കാ​ഞ്ഞി​ര​പ്പ​ള്ളി ചൂ​ട്ട​ശ്ശേ​രി വി​ഷ്ണു (27), ക​ത്തി​ക്കാ​ൻ ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യ പൊ​ൻ​കു​ന്നം സ്​​റ്റേ​ഷ​ൻ അ​തി​ർ​ത്തി​യി​ൽ​പെ​ട്ട ഓ​ട്ടോ ഡ്രൈ​വ​ർ വൈ​ശാ​ഖ് എ​ന്നി​വ​രെ​യാ​ണ് ഗാ​ന്ധി​ന​ഗ​ർ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. പാ​ലാ പൂ​വ​ര​ണി ക​ല്ലു​വെ​ട്ടാം​കു​ഴി അ​ഖി​ലി​നാ​ണ്​ (21) മ​ർ​ദ​ന​മേ​റ്റ​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി 10.30ന് ​കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് അ​തി​ര​മ്പു​ഴ റോ​ഡി​ൽ മു​ടി​യൂ​ർ​ക്ക​ര ഡോ​ക്ടേ​ഴ്സ് ക്വാ​ർ​ട്ടേ​ഴ്സി​ന് സ​മീ​പ​മാ​ണ്​ സം​ഭ​വം. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പൊ​ലീ​സ് പ​റ​യു​ന്ന​ത്: പാ​ലാ​യി​ലെ പെ​ൺ​കു​ട്ടി​യെ പ്ര​ണ​യി​ക്കു​ന്ന​തി​നെ സം​ബ​ന്ധി​ച്ച്​ അ​ഖി​ലും വൈ​ശാ​ഖും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു.

ഇൗ ​വൈ​രാ​ഗ്യ​ത്തി​െ​ല അ​ഖി​ലി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ വി​ഷ്ണു​വി​ന് വൈ​ശാ​ഖ് ക്വ​ട്ടേ​ഷ​ൻ ന​ൽ​കി. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് വി​ഷ്ണു​വി​െൻറ ഭാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്ന് പ​റ​ഞ്ഞ്​ അ​ഖി​ലി​നെ ഓ​ട്ടം വി​ളി​ച്ചു. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​യ​പ്പോ​ൾ ആ​ശു​പ​ത്രി​ക്ക് സ​മീ​പം വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യി​പ്പി​ച്ച​ശേ​ഷം വി​ഷ്ണു ഇ​റ​ങ്ങി​പ്പോ​യി. പി​ന്നീ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ബ​സ് സ്​​റ്റാ​ൻ​ഡി​ന്​ സ​മീ​പ​ത്തു​നി​ന്ന്​ മ​റ്റൊ​രു ഓ​ട്ടോ​റി​ക്ഷ വി​ളി​ച്ചു. വാ​ഹ​ന​ത്തി​െൻറ പെ​ട്രോ​ൾ തീ​ർ​ന്നു​വെ​ന്ന് ക​ള്ളം പ​റ​ഞ്ഞ്​ സ​മീ​പ​ത്തെ പ​മ്പി​ൽ​നി​ന്ന്​ പെ​ട്രോ​ൾ വാ​ങ്ങി. അ​തി​നു​ശേ​ഷം വീ​ണ്ടും അ​ഖി​ലി​െൻറ സ​മീ​പ​ത്ത് എ​ത്തി.

വാ​ഹ​നം കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി റോ​ഡി​ലേ​ക്ക്​ (മെ​ഡി​ക്ക​ൽ കോ​ള​ജ് അ​തി​ര​മ്പു​ഴ റോ​ഡ്)​പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. മു​ടി​യൂ​ർ​ക്ക​ര ജ​ങ്​​ഷ​നി​ലെ​ത്തി​യ​പ്പോ​ൾ ഡോ​ക്ടേ​ഴ്‌​സ് ക്വാ​ർ​ട്ടേ​ഴ്സി​ലേ​ക്കു​ള്ള റോ​ഡു​വ​ഴി പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ആ​ളൊ​ഴി​ഞ്ഞ ഭാ​ഗ​ത്ത് എ​ത്തി​യ​പ്പോ​ൾ വാ​ഹ​നം നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഉ​ട​ൻ അ​ഖി​ലി​െൻറ ക​ഴു​ത്തി​ന് പി​ടി​ച്ചു മ​ർ​ദി​ച്ചു. പി​ടി​വ​ലി​ക്കി​ട​യി​ൽ അ​ഖി​ൽ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. തു​ട​ർ​ന്ന് പെ​ട്രോ​ളും ആ​സി​ഡും ഒ​ഴി​ച്ച് അ​ഖി​ൽ വാ​ഹ​നം ക​ത്തി​ച്ചു. പു​ക​യും തീ​യും ക​ണ്ട സ​മീ​പ​വാ​സി​ക​ൾ ഗാ​ന്ധി​ന​ഗ​ർ പൊ​ലീ​സി​ൽ വി​വ​രം ന​ൽ​കി. ഓ​ടി റോ​ഡി​ലെ​ത്തി​യ അ​ഖി​ൽ വ​ഴി​യി​ൽ ക​ണ്ട​വ​രോ​ട് സം​ഭ​വം പ​റ​ഞ്ഞു. ഗാ​ന്ധി​ന​ഗ​ർ എ​സ്.​എ​ച്ച്.​ഒ കെ. ​ഷി​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് സം​ഘ​വും ഡി​വൈ.​എ​സ്.​പി സ​ന്തോ​ഷ് കു​മാ​റും സ്ഥ​ല​ത്തെ​ത്തി. തി​ര​ച്ചി​ലി​ൽ കു​റ്റി​ക്കാ​ട്ടി​ൽ ഒ​ളി​ച്ചി​രു​ന്ന വി​ഷ്ണു​വി​നെ പി​ടി​കൂ​ടി. തു​ട​ർ​ന്ന് ഇ​രു​വ​െ​ര​യും സ്​​റ്റേ​ഷ​നി​ലെ​ത്തി​ച്ച് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. ശ​നി​യാ​ഴ്ച ഫോ​റ​ൻ​സി​ക്, വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ എ​ന്നി​വ​ർ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പെ​ട്രോ​ൾ വാ​ങ്ങാ​ൻ ഉ​പ​യോ​ഗി​ച്ച കു​പ്പി ക​ണ്ടെ​ടു​ത്തു. വി​ഷ്​​ണു​വി​നെ കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:auto rickshaw caught fire
News Summary - Love dispute: Auto Rickshaw set on fire, Two youths arrested
Next Story