Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അനധികൃത മെറ്റൽ കടത്ത്; ടോറസ് ലോറി പിടികൂടി
text_fieldsbookmark_border
പുളിക്കീഴ് പോലീസ് പിടികൂടിയ ലോറി
തിരുവല്ല: മതിയായ രേഖകളില്ലാതെ അനധികൃതമായി മെറ്റൽ കടത്തിക്കൊണ്ടുവന്ന ടോറസ് ലോറി പുളിക്കീഴ് പൊലീസ് പിടികൂടി. തിങ്കാളാഴ്ച വൈകിട്ട് 6.15ന് പനച്ചിമൂട് ജങ്ഷന് സമീപമാണ് എസ്.ഐ കെ. സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം ലോറി തടഞ്ഞു പിടികൂടിയത്. വാഹനപരിശോധനക്കിടെ ആലുംതുരുത്തി -ചക്കുളം റോഡിലൂടെ റാന്നി മാടമൺ കാണിപ്പറമ്പിൽ സുജിത് ഓടിച്ചുവന്ന ലോറിയാണ് പിടിച്ചെടുത്തത്. തുടർനടപടികൾക്കായി ജിയോളജി വകുപ്പിന് കൈമാറി. എസ്.ഐക്കൊപ്പം എസ്.സി.പിഓമാരായ ആരോമൽ, സജിൽ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
Next Story

