Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2021 7:52 AM GMT Updated On
date_range 22 July 2021 8:04 AM GMTകൊല്ലത്ത് ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ച നിലയിൽ
text_fieldsകൊല്ലം: ലോറി ഡ്രൈവറെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കുണ്ടറ കേരളപുരം അജയൻ നിവാസിൽ അജയൻപിള്ള(61) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ ആയൂരിൽ പാതയോരത്ത് നിർത്തിയിട്ടിരുന്ന ലോറിയുടെ സമീപമാണ് മൃതദേഹം കാണപ്പെട്ടത്.കാലിത്തീറ്റ വിതരണം നടത്തിയ ശേഷം റോഡരികിൽ പാർക്ക് ചെയ്ത് ഉറങ്ങുകയായിരുന്നുവത്രേ ഡ്രൈവർ. ബൈക്കിലെത്തിയ മൂവർ സംഘമാണ് സംഭവത്തിന് പിന്നിലെന്ന് കരുതുന്നു.
ബഹളം കേട്ട് ഉണർന്ന സമീപത്തെ വീട്ടുകാർ ലൈറ്റടിച്ച് നോക്കിയപ്പോർ ഒരാൾ ലോറിക്ക് സമീപം കിടക്കുന്നത് കണ്ടു.ഉടൻ തന്നെ പരിസരവാസികളേയും ഗ്രാമ പഞ്ചായത്തംഗത്തിനേയും വിവരമറിയിക്കുകയുണ്ടായി. വിവരം ലഭിച്ചതിനെത്തുടർന്ന് ചടയമംഗലം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും മൃതദേഹം കടയ്ക്കൽ താലൂക്കാശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു.
Next Story