കണ്ണൂരിൽ ലോറി ഡ്രൈവറെ കുത്തി കൊലപ്പെടുത്തി
text_fieldsകണ്ണൂർ: കണ്ണൂരിൽ ടൗൺ പൊലീസ് സ്റ്റേഷന് സമീപം ലോറി ഡ്രൈവർ കുത്തേറ്റു മരിച്ചു. കണിച്ചാർ സ്വദേശി വി.ഡി. ജിന്റോ (39) ആണ് മരിച്ചത്. കുത്തേറ്റ ജിന്റോ റോഡിൽ കിടന്ന് ചോര വാർന്നാണ് മരിച്ചത്. പ്രതിയെ കണ്ടെത്തിയിട്ടില്ല.
തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. കണ്ണൂർ സ്റ്റേഡിയത്തിന് സമീപത്ത് ലോറി ഡ്രൈവർമാർ വാഹനം പാർക്കു ചെയ്യാറുണ്ട്. ഇവിടെയുണ്ടായ എന്തെങ്കിലും തർക്കമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. വലതുകാലിന് വെട്ടേറ്റ ജിന്റോ പൊലീസ് സ്റ്റേഷന്റെ ഭാഗത്തേക്ക് ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
പൊലീസ് സ്റ്റേഷന് തൊട്ടടുത്താണ് യുവാവ് ചോരവാർന്ന് മരിച്ചത്. മാർക്കറ്റിൽ ഇറക്കാനുള്ള ലോഡുമായി എത്തിയതായിരുന്നു ജിന്റോ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

