എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശികൾ പിടിയില്‍
text_fieldsഷഹൻഷ, അർഷാദ്
സുൽത്താൻ ബത്തേരി: എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയില്‍. കോഴിക്കോട് ഒളവണ്ണ, റഹ്മാൻ ബസാർ സ്വദേശികളായ തൊണ്ടിയിൽ വീട്ടിൽ സി. അർഷാദ് (23), ഗോൾഡൻ വീട്ടിൽ കെ. മുഹമ്മദ് ഷെഹൻഷ (24) എന്നിവരെയാണ് ജില്ല ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പൊലീസും ചേർന്ന് പിടികൂടിയത്.
ശനിയാഴ്ച ഉച്ചയോടെ മുത്തങ്ങ പൊലീസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് 1.85 ഗ്രാം എം.ഡി.എം.എയുമായി പ്രതികൾ പിടിയിലായത്. പുതുവത്സരത്തോടനുബന്ധിച്ച് ജില്ല പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം എല്ലാ സ്റ്റേഷന് പരിധികളിലും ജില്ല അതിര്‍ത്തികളിലും ലഹരിക്കടത്തും വിൽപനയും ഉപയോഗവും തടയുന്നതിനായി പ്രത്യേക പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

