രണ്ട് പേരെ ആക്രമിച്ച കടുവയെ തല്ലിക്കൊന്ന് ഗ്രാമവാസികൾ; കേസെടുത്ത് പൊലീസ്
text_fieldsലഖ്നോ: ഗ്രാമത്തിലെ രണ്ട് പേെര ആക്രമിച്ച കടുവയെ തല്ലിക്കൊന്ന് നാട്ടുകാർ. ദുധ്വ ടൈഗർ റിസർവിലെ ബഫർ സോണിന് സമീപമാണ് സംഭവം. പ്രദേശ വാസികൾ കടുവയെ സംഭവസ്ഥലത്തുവെച്ചുതന്നെ കൊന്നതായി അധികൃതർ അറിയിച്ചു.
പാലിയ തഹസിൽ ഗ്രാമത്തിൽ നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ കടുവയുടെ മൃതദേഹം കണ്ടെത്തി റേഞ്ച് ആസ്ഥാനത്തേക്ക് അയച്ചതായി ദുധ്വ ബഫർ സോൺ ഡെപ്യൂട്ടി ഡയറക്ടർ സൗരീഷ് സഹായ് പറഞ്ഞു.
വൈൽഡ് ലൈഫ് സംരക്ഷണ നിയമത്തിലെ വകുപ്പുകൾ പ്രകാരം പാലിയ പൊലീസ് അജ്ഞാതർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി (എൻ.ടി.സി.എ) മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചാണ് കടുവയുടെ പോസ്റ്റ്‌മോർട്ടം നടത്തിയതെന്നും വിശദമായ വിശകലനത്തിനായി ആന്തരികാവയവങ്ങൾ ബറേലിയിലെ ഐ.സി.എ.ആർ-ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ടെന്നും സൗരീഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

