Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഎക്സൈസുകാരെ കണ്ട്...

എക്സൈസുകാരെ കണ്ട് ദേഹത്ത് ഡീസൽ ഒഴിച്ച് രക്ഷപ്പെടാൻ ശ്രമിച്ച മദ്യ വില്പനക്കാരൻ അറസ്റ്റിൽ

text_fields
bookmark_border
എക്സൈസുകാരെ കണ്ട് ദേഹത്ത് ഡീസൽ ഒഴിച്ച് രക്ഷപ്പെടാൻ ശ്രമിച്ച മദ്യ വില്പനക്കാരൻ അറസ്റ്റിൽ
cancel
Listen to this Article

ശ്രീ​ക​ണ്ഠ​പു​രം: പ​രി​ശോ​ധ​ന​ക്കെ​ത്തി​യ എ​ക്‌​സൈ​സ് സം​ഘ​ത്തെ ക​ണ്ട് ദേ​ഹ​ത്ത് ഡീ​സ​ലൊ​ഴി​ച്ച് ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍. മാ​ഹി മ​ദ്യ​വും പി​ടി​ച്ചെ​ടു​ത്തു.

ചു​ഴ​ലി വ​ട​ക്കേ​മൂ​ല​യി​ലെ പി.​വി. ജി​ഷ്ണു പ്ര​സാ​ദി​നെ(31)​യാ​ണ് ശ്രീ​ക​ണ്ഠ​പു​രം റേ​ഞ്ച് എ​ക്‌​സൈ​സ് പ്രി​വ​ന്റി​വ് ഓ​ഫി​സ​ര്‍ കെ. ​ര​ത്‌​നാ​ക​ര​നും സം​ഘ​വും സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി​യ​ത്. ചെ​ങ്ക​ല്‍ ലോ​റി​ഡ്രൈ​വ​റാ​ണ് ജി​ഷ്ണു​പ്ര​സാ​ദ്. കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് ലോ​റി​യി​ല്‍ ചെ​ങ്ക​ല്ലു​മാ​യി ഇ​യാ​ള്‍ പോ​കാ​റു​ണ്ട്. തി​രി​ച്ചു​വ​രു​മ്പോ​ള്‍ മാ​ഹി​യി​ല്‍നി​ന്ന് വ​ന്‍തോ​തി​ല്‍ മ​ദ്യം ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന് വി​ല്പ​ന ന​ട​ത്തു​ക പ​തി​വാ​യി​രു​ന്നു. ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍ന്ന് യു​വാ​വ് എ​ക്‌​സൈ​സി​ന്റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം പ​രി​ശോ​ധ​ന​ക്കാ​യി എ​ക്‌​സൈ​സ് ഇ​യാ​ളു​ടെ വീ​ട്ടു​പ​രി​സ​ര​ത്ത് എ​ത്തി​യ​പ്പോ​ഴാ​ണ് ദേ​ഹ​ത്ത് ഡീ​സ​ലൊ​ഴി​ച്ച് ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച​ത്. ഇ​തോ​ടെ എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ യു​വാ​വി​നെ വ​ള​ഞ്ഞി​ട്ട് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ജി​ഷ്ണു​പ്ര​സാ​ദി​നെ എ​ക്‌​സൈ​സ് ഓ​ഫി​സി​ല്‍ എ​ത്തി​ച്ച് മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ച് വെ​ള്ള​ത്തി​ല്‍ കു​ളി​പ്പി​ച്ച​ശേ​ഷ​മാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​യാ​ളു​ടെ പ​ക്ക​ല്‍ നി​ന്ന് അ​ഞ്ച് ലി​റ്റ​ര്‍ മാ​ഹി​മ​ദ്യം പി​ടി​ച്ചെ​ടു​ത്തു. ത​ളി​പ്പ​റ​മ്പ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ യു​വാ​വി​നെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:excise departmentLiquor seller
News Summary - Liquor seller arrested by excise for trying to escape by pouring diesel on body
Next Story