മദ്യവിൽപ്പന: രണ്ടുപേർ പിടിയിൽ
text_fieldsതാനൂർ: ഓട്ടോറിക്ഷയിൽ മദ്യവിൽപ്പന നടത്തുന്നതിനിടെ രണ്ടുപേരെ താനൂർ പൊലീസ് പിടികൂടി. കളരിപ്പടി വലിയവീട്ടിൽ ഗിരീശൻ (45), ഓട്ടോ ഡ്രൈവർ കുറ്റിക്കാട്ടിൽ മുഹമ്മദ് അസ്ലം (24) എന്നിവരെയാണ് 500 മില്ലി ലിറ്ററിന്റെ 31 കുപ്പി മദ്യവുമായി പിടികൂടിയത്. താനൂർ ഡിവൈ.എസ്.പി മൂസ വള്ളിക്കാടന്റെ നിർദേശപ്രകാരം നടത്തിയ തിരച്ചിലിലാണ് മദ്യവിൽപ്പനക്കാർ കുടുങ്ങിയത്.
സ്ഥിരമായി മദ്യം ശേഖരിച്ച് ആവശ്യക്കാർക്ക് എത്തിച്ച് നൽകുന്ന ഗിരീശൻ മുമ്പും പൊലീസ് പിടിയിലായിട്ടുണ്ട്. ഓട്ടോ ഡ്രൈവറായ മുഹമ്മദ് അസ്ലം താനാളൂരിൽ ബേക്കറി കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ പ്രതിയാണ്.
താനൂർ സി.ഐ ജീവൻ ജോർജ്, എസ്.ഐ കൃഷ്ണലാൽ, എസ്.സി.പി.ഒ സലേഷ് പ്രകാശൻ, മോഹനൻ, ലിബിൻ, സുജിത് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.

