അനധികൃത വിൽപന: ലോട്ടറി വില്പന കേന്ദ്രങ്ങളില്‍ മിന്നല്‍ പരിശോധന
text_fieldsഅവസാന നാലക്കം ഒരുപോലെ ക്രമപ്പെടുത്തി പന്ത്രണ്ടിലധികം ടിക്കറ്റുകളുടെ സെറ്റുകളാക്കി വില്‍ക്കുന്നത് ലോട്ടറി നിയമങ്ങള്‍ക്ക് എതിരാണ്. ഇത്തരം പ്രവണതകള്‍ ജില്ലയില്‍ കൂടിവരുന്നതായി പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് പരിശോധന നടത്തിയതെന്ന് വകുപ്പ് അധികൃതർ പറഞ്ഞു. അനധികൃത വില്പനകള് കണ്ടെത്തിയാല്‍ ഏജന്‍സി റദ്ദാക്കല്‍ അടക്കം നിയമ നടപടികള്‍ വകുപ്പ് സ്വീകരിക്കും. ഭാഗ്യക്കുറി മേഖലയിലെ നിയമവിരുദ്ധ പ്രവണതകള്‍ തടയുന്നതിന് കലക്ടറുടെ അധ്യക്ഷതയില്‍ ജില്ലതല മോണിറ്ററിങ് സമിതി യോഗം ചേർന്നിരുന്നു. യോഗത്തില്‍ പൊലീസിെൻറയും ജി.എസ്.ടി വകുപ്പിെൻറയും സഹകരണത്തോടെ അനധികൃത വില്പനകള് തടയുന്നതിന് നടപടി എടുക്കാന്‍ തീരുമാനിച്ചിരുന്നു.
കേരള-തമിഴ്നാട് അതിർത്തികളിൽ ജി.എസ്.ടി വകുപ്പ് പരിശോധനകള്‍ കര്‍ശനമാക്കും. ലോട്ടറി സമ്മാനടിക്കറ്റുകളുടെ നമ്പര്‍ തിരുത്തിയും കളര്‍ഫോട്ടോസ്റ്റാറ്റ് എടുത്തും ചെറുകിട ഏജൻറുമാരെ കബളിപ്പിച്ച് പണം തട്ടുന്ന സംഘം ബൈക്കില്‍ കറങ്ങിനടക്കുന്നതായും പരാതികള്‍ ലഭിച്ചിട്ടുണ്ട്. ലോട്ടറി ടിക്കറ്റുകള്‍ മുഖവിലയിലും കുറച്ച് വില്പന നടത്തുക, കൂടുതല്‍ ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കുക തുടങ്ങിയ പ്രവണതകളും കണ്ടുവരുന്നു.
അനധികൃത വില്പനകള് കണ്ടെത്തിയാല്‍ 18004258474 ടോള്‍ഫ്രീ നമ്പറിലൂടെയോ www.statelottery.kerala.gov.in വെബ് സൈറ്റ് മുഖേനയോ പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാവുന്നതാണ്. ജില്ല ഭാഗ്യക്കുറി ഓഫിസര്‍ ലിസിയാമ്മ ജോര്‍ജ്, അസി. ജില്ല ഭാഗ്യക്കുറി ഓഫിസര്‍ ക്രിസ്റ്റി മൈക്കിള്‍, ജൂനിയര്‍ സൂപ്രണ്ട് പി.എസ്. സിജു, സീനിയര്‍ ക്ലര്‍ക്കുമാരായ ഷാന്‍ സോമന്, പി. മുഹമ്മദ് സാലി എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. കഴിഞ്ഞമാസം കട്ടപ്പന, അടിമാലി മേഖലകളിലും വകുപ്പിെൻറ പരിശോധനകള്‍ നടന്നിരുന്നു.