Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാമുകിയുടെ ഭർത്താവിനെ കുത്തിക്കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം

text_fields
bookmark_border
കാമുകിയുടെ ഭർത്താവിനെ കുത്തിക്കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം
cancel
camera_alt

അ​നൂ​പ് ആ​ർ. നാ​യ​ർ

കോട്ടയം: കാമുകിയുടെ ഭർത്താവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. എരുമേലി വെള്ളാവൂർ ഏറത്ത് വടകര കരയിൽ അമ്പിളി ഭവനിൽ രാമചന്ദ്രൻ നായരുടെ മകൻ അനൂപ് ആർ. നായർക്കാണ് (37) അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജി കെ. ലില്ലി ശിക്ഷ വിധിച്ചത്. കൊലപാതകക്കുറ്റത്തിന് ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ പിഴയും വീട്ടിൽ അതിക്രമിച്ച് കടന്ന കുറ്റത്തിന് മൂന്ന് വർഷം തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ.

2020 ജനുവരി 15ന് പുലർച്ച ഒരു മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. എരുമേലി ശ്രീനിപുരം കോളനി ഭാഗത്തുള്ള വളവനാട് വീട്ടിൽ താമസിച്ചിരുന്ന വിജയകുമാറിന്‍റെ ഭാര്യയുമായി പ്രതിക്കുണ്ടായിരുന്ന ബന്ധത്തെ കുറിച്ച് വിജയകുമാർ ചോദ്യം ചെയ്തതിലുള്ള വിരോധമാണ് കൊലപാതകത്തിന് കാരണമായത്.

കത്തിയുമായി അർധരാത്രിയിൽ വിജയകുമാറിന്‍റെ വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി ഉറങ്ങിക്കിടന്നിരുന്ന വിജയകുമാറിനെ വിളിച്ചുണർത്തി. തുടർന്ന് വീടിന്‍റെ തിണ്ണയിലേക്ക് ഇറങ്ങി വന്ന വിജയകുമാറിനെ നെഞ്ചിൽ കുത്തി കൊലപ്പെടുത്തുകയായിരുന്നു.

സംഭവസമയത്ത് പിതാവിന്‍റെ പിന്നാലെ എത്തിയ 15 വയസ്സുകാരനായ മകൻ കൊലപാതകത്തിന് നേരിട്ട് സാക്ഷിയായി. കേസിൽ നിർണായകമായത് മകന്‍റെ സാക്ഷിമൊഴിയാണ്. എരുമേലി പൊലീസ് സ്റ്റേഷനിലെ അന്നത്തെ സ്റ്റേഷൻ ഹൗസ് ഓഫിസറായിരുന്ന ആർ. മധു അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 31 സാക്ഷികളെ വിസ്തരിക്കുകയും 33 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. എസ്.എസ്. മീര, അഡ്വ. വി.എസ്. അർജുൻ എന്നിവർ ഹാജരായി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Life Sentence for Killing Girlfriend’s Husband
Next Story