ലൈഫ് മിഷൻ കോഴക്കേസ്: ശിവശങ്കറിന്‍റെ ഇടക്കാല ജാമ്യാപേക്ഷ തള്ളി
text_fieldsകൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് ചികിൽസാവശ്യത്തിന് ശിവശങ്കർ നൽകിയ ഇടക്കാല ജാമ്യാപേക്ഷ തള്ളിയത്. ഹൈകോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നു. സുപ്രീംകോടതിയുടെ പരിഗണനയിലാണ് ജാമ്യാപേക്ഷ.
ഇടക്കാല ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാനുള്ള സുപ്രീംകോടതി നിർദേശത്തെ തുടർന്നാണ് പ്രത്യേക കോടതിയിൽ അപേക്ഷ നൽകിയത്. എന്നാൽ, അന്വേഷണം പുരോഗമിക്കുന്ന ഈ ഘട്ടത്തിൽ ജാമ്യം നൽകുന്നത് തുടരന്വേഷണത്തെ ബാധിക്കുമെന്ന ഇ.ഡിയുടെ വാദം അംഗീകരിച്ചാണ് നടപടി. പാസ്പോർട്ട് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഏഴാം പ്രതി സന്തോഷ് ഈപ്പൻ നൽകിയ ഹരജിയും കോടതി തള്ളി.