Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഭാര്യാസഹോദരിയെ തലക്കടിച്ചുകൊന്ന കേസിൽ ജീവപര്യന്തം
text_fieldsbookmark_border
ബാഹുലേയൻ
കൊല്ലം: അഞ്ചൽ അഗസ്ത്യക്കോട് കുട്ടൻ കുന്നിൽവീട്ടിൽ വത്സലയെ (50) കമ്പിവടികൊണ്ട് തലക്കടിച്ചുകൊന്ന കേസിൽ സഹോദരി ചന്ദ്രികയുടെ ഭർത്താവ് അഗസ്ത്യക്കോട് സ്മിതാഭവനിൽ ബാഹുലേയനെ (67) ജീവപര്യന്തം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴക്കും അഡീഷനൽ ജില്ല സെഷൻസ് കോടതി ജഡ്ജി പി.എൻ. വിനോദ് ശിക്ഷിച്ചു. വിധവയായ വത്സല ഏക മകൻ അഖിലുമായി പ്രതിയുടെ വീടിന്റെ അയൽപക്കത്തായിരുന്നു താമസം. വത്സലയുടെ സഹോദരൻ അശോകൻ വത്സലക്ക് അഞ്ച് സെന്റ് സ്ഥലം കൈകാര്യം ചെയ്യാനായി നൽകിയിരുന്നു. പ്രതിയുടെ ലൈംഗികതാൽപര്യത്തിന് വഴങ്ങാത്തതിലും അഞ്ച് സെന്റ് വസ്തു വത്സല കൈകാര്യം ചെയ്യുന്നതിലുമുള്ള വിരോധത്തിലാണ് 2017 നവംബർ എട്ടിന് കമ്പിവടികൊണ്ട് അടിച്ച് പരിക്കേൽപിച്ചത്. തലക്ക് ഗുരുതര പരിക്കേറ്റാണ് വത്സല മരിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

