Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഭര്‍ത്താവിനെ...

ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവുശിക്ഷ

text_fields
bookmark_border
ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവുശിക്ഷ
cancel

റാന്നി: ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഭാര്യക്ക്​ ജീവപര്യന്തം തടവുശിക്ഷ. വലിയകാവ് വട്ടാര്‍കയം ചരിവുപുരയിടത്തില്‍ രമേശിനെ വെട്ടികൊലപ്പെടുത്തിയ കേസിലാണ് ഭാര്യ തുളസിയെ പത്തനംതിട്ട അഡീഷനല്‍ സെക്ഷന്‍സ് കോടതി ജീവപര്യന്തം തടവു ശിക്ഷ വിധിച്ചത്.

2013ലാണ് വീടിനുള്ളില്‍ വച്ച് രമേശ് കൊല്ലപ്പെടുന്നത്. റാന്നി പൊലീസ് സി.ഐയും ഇപ്പോള്‍ തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജെ. ഉമേഷ് കുമാര്‍, അന്ന് എസ്.ഐയും ഇപ്പോള്‍ മലയാലപ്പുഴ സി.ഐയുമായ കെ.എസ്. വിജയന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേസ് അന്വേക്ഷണം. കേസില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രേഖാ ആര്‍. നായര്‍ ആണ് ഹാജരായത്.

Show Full Article
TAGS:Husband murder case life imprisonment ranni 
News Summary - Life imprisonment for murder of husband
Next Story