Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഅഭിഭാഷകയെ പീഡിപ്പിച്ച...

അഭിഭാഷകയെ പീഡിപ്പിച്ച കേസ്​; അഭിഭാഷക​ന്‍റെ ജാമ്യാപേക്ഷ തള്ളി

text_fields
bookmark_border
navaneeth n nath
cancel
Listen to this Article

കൊച്ചി: യുവ അഭിഭാഷകയെ പീഡിപ്പിച്ച കേസിൽ അറസ്​റ്റിലായ അഭിഭാഷകന്‍റെ ജാമ്യാപേക്ഷ തള്ളി. ഹൈകോടതിയിലെ അഭിഭാഷകൻ പുത്തൻകുരിശ്​ കാണിനാട്​ സ്വദേശി നവനീത്​ എൻ. നാഥി​ന്‍റെ (28) ജാമ്യാപേക്ഷയാണ്​ എറണാകുളം അഡീഷനൽ സെഷൻസ്​ കോടതി തള്ളിയത്​. അഭിഭാഷകയുടെ പരാതിയിൽ 21ന്​ അറസ്​റ്റിലായ ഇയാൾ ജുഡീഷ്യൽ കസ്​റ്റഡിയിലാണ്​.

എറണാകുളത്തെ ഹോട്ടലിലും വാഗമണ്ണിലും എത്തിച്ച്​ പീഡിപ്പിച്ച ശേഷം പ്രതി വിവാഹവാഗ്ദാനത്തിൽ നിന്ന്​ പിന്മാറിയതിനെത്തുടർന്ന്​ യുവതി ആത്​മഹത്യക്ക്​ ശ്രമിച്ചിരുന്നു. സുഹൃത്തുക്കൾ ആശുപത്രിയിലെത്തിച്ചശേഷമാണ്​ യുവതി പൊലീസിൽ പരാതി നൽകിയത്​.

Show Full Article
TAGS:torture casehigh court
News Summary - Lawyer's torture case; The lawyer's bail application was rejected
Next Story