Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightജോദ്പൂരിൽ അഭിഭാഷകനെ...

ജോദ്പൂരിൽ അഭിഭാഷകനെ കുത്തിക്കൊന്നു; രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
crime
cancel

ജയ്പൂർ: രാജസ്ഥാനിൽ അഭിഭാഷകനെ കുത്തിക്കൊന്നു. ജോദ്പൂരിൽ ശനിയാഴ്ച വൈകീട്ടാണ് സംഭവം. മന്ദിർ വാല മൊഹല്ല സ്വദേശിയായ ജുഗ് രാജ് ചൗഹാൻ എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ അനിൽ, മുകേഷ് എന്നിവർ അറസ്റ്റിലായി.

ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ചൗഹാനെ പ്രതികൾ വഴിയിൽ തടയുകയും വാക് തർക്കത്തിലേർപ്പെടുകയുമായിരുന്നു. തുടർന്ന് കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. നിലത്തുവീണ ചൗഹാന്‍റെ തലക്ക് അനിൽ കല്ലുകൊണ്ട് അടിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ചൗഹാൻ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. കൊലപാതകത്തിലേക്ക് നയിച്ചതെന്താണെന്ന് വ്യക്തമല്ലെന്നും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsjodhpur
News Summary - Lawyer stabbed to death in Jodhpur, both attackers held
Next Story