യു.പിയിൽ കോടതി വളപ്പിൽ അഭിഭാഷകൻ വെടിയേറ്റു മരിച്ചു
text_fieldsചിത്രം: @INCUttarPradesh
ലഖ്നോ: ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ ജില്ലാ കോടതി സമുച്ചയത്തിനുള്ളിൽ വെച്ച് അഭിഭാഷകൻ വെടിയേറ്റ് മരിച്ചു. കോടതിയുടെ മൂന്നാം നിലയിൽ വെച്ചാണ് ഭൂപേന്ദ്ര പ്രതാപ് സിങ് കൊല്ലപ്പെട്ടത്. മൃതദേഹത്തിന് സമീപത്ത് നിന്ന് നാടൻ തോക്ക് കണ്ടെടുത്തു.
സംഭവസമയത്ത് ഓഫീസിൽ ആരും ഉണ്ടായിരുന്നില്ല. വിവരമറിഞ്ഞയുടൻ സ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു.
'പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം അയാൾ ഒറ്റക്കായിരുന്നു. സംഭവസമയത്ത് ചുറ്റും മറ്റാരെയും കണ്ടില്ല. ഫോറൻസിക് സംഘം പരിശോധിക്കുന്നുണ്ട്. കൊലപാതകത്തിനുള്ള സാഹചര്യം വ്യക്തമല്ല' - ഷാജഹാൻപൂർ പൊലീസ് സൂപ്രണ്ട് എസ്. ആനന്ദ് പറഞ്ഞു.
പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. മുമ്പ് ബാങ്ക് ജീവനക്കാരനായിരുന്ന ഭൂപേന്ദ്ര പ്രതാപ് അഞ്ച് വർഷത്തോളമായി അഭിഭാഷകനായി പ്രാക്ടീസ് ചെയ്ത് വരികയാണ്.