മകനെ കൊന്ന അഭിഭാഷകനെ നടുറോഡില്‍ വെട്ടിക്കൊന്നു; 70കാരനും മക്കളും അറസ്റ്റിൽ
text_fieldsകൊല്ലപ്പെട്ട മദൻ
തേനി: മകനെ െകാലപ്പെടുത്തിയ സംഘത്തിൽപ്പെട്ട അഭിഭാഷകനെ 70കാരനും മക്കളും ചേർന്ന് പട്ടാപ്പകൽ നടുറോഡിൽ വെട്ടിക്കൊന്നു. തേനി ഉത്തമപാളയം കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന കൂടലൂർ സ്വദേശി മദൻ (39) ആണ് കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് കൂടലൂർ കുള്ളപ്പഗൗണ്ടൻപെട്ടി സ്വദേശി കരുണാനിധി (70), മക്കളായ സെൽവേന്ദിരൻ (47), സ്വദേശി (36), ബന്ധു കുമാർ (45) എന്നിവരാണ് അറസ്റ്റിലായത്.
കരുണാനിധിയുടെ മകനും അഭിഭാഷകനുമായ രഞ്ജിത്ത് കുമാറിനെ (42) കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് മദൻ. കഴിഞ്ഞ വർഷം മാർച്ച് ആറിനാണ് ഉത്തമപാളയം കോവിന്ദൻപെട്ടിയിലെ ഭൂമിവിൽപന സംബന്ധിച്ച തർക്കത്തെ തുടർന്ന് രഞ്ജിത്ത് കുമാർ കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് മദൻ അടക്കം എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ജയിലിലായിരുന്ന മദന്‍ ഈയിടെയാണു പുറത്തിറങ്ങിയത്. ബുധനാഴ്ച ഉച്ചയോടെ കോടതിയില്‍നിന്നു സ്വന്തം ഓഫിസിലേക്കു ബൈക്കില്‍ പോകുന്നതിനിടെ ഉത്തമപാളയം പഞ്ചായത്ത് യൂനിയന്‍ ഓഫിസിനു സമീപത്തുവെച്ച് കരുണാനിധിയും സംഘവും ആക്രമിക്കുകയായിരുന്നു. മദന്‍റെ ൈബക്കില്‍ കാറിടിപ്പിച്ചു വീഴ്ത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

