Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 44 ലക്ഷത്തിെൻറ കുഴൽപ്പണം പിടികൂടി
text_fieldsbookmark_border
രവി
പാലക്കാട്: ട്രെയിനിൽ കൊണ്ടുവന്ന 44 ലക്ഷത്തിന്റെ കുഴൽപ്പണവുമായി മധ്യവയസ്കൻ പിടിയിൽ. മധുര ലക്ഷ്മിപുരം ഈസ്റ്റ് ഗേറ്റിലെ താമസക്കാരനായ ജി. രവിയെയാണ് (52) റെയിൽവേ സംരക്ഷണസേന പിടികൂടിയത്. ബംഗളൂരുവിൽനിന്ന് കൊണ്ടുവന്ന പണം കോഴിക്കോട് സ്വദേശിക്ക് കൈമാറാനായി പാലക്കാട് റെയിൽവേ സ്റ്റേഷനിൽനിന്ന് പുറപ്പെടുമ്പോഴാണ് പിടിയിലായത്. പണവും പ്രതിയെയും പാലക്കാട് ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ അസിസ്റ്റന്റ് ഡയറക്ടർക്ക് കൈമാറി. ആർ.പി.എഫ് സബ് ഇൻസ്പെക്ടർമാരായ യു. രമേഷ്, ടി.എം. ധന്യ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ സജി അഗസ്റ്റിൻ, എ. മനോജ് എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു.
Next Story

