Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightനമ്പി നാരായണൻ ഭൂമി...

നമ്പി നാരായണൻ ഭൂമി നൽകിയത്​ അന്വേഷിക്കണമെന്ന ഹരജി തള്ളി

text_fields
bookmark_border
nambi narayanan
cancel
camera_alt

നമ്പി നാരായണൻ

കൊ​ച്ചി: ന​മ്പി നാ​രാ​യ​ണ​നും ഐ.​എ​സ്.​ആ​ർ.​ഒ ചാ​ര​ക്കേ​സിെൻറ അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സി.​ബി.​ഐ ഉ​ദ്യോ​ഗ​സ്ഥ​രും ത​മ്മി​ൽ ന​ട​ന്ന ഭൂ​മി ഇ​ട​പാ​ടു​ക​ൾ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന ഹ​ര​ജി ഹൈ​കോ​ട​തി ത​ള്ളി. ഇ​തു​സം​ബ​ന്ധി​ച്ച ത​െൻറ ആ​വ​ശ്യം ത​ള്ളി​യ തി​രു​വ​ന​ന്ത​പു​രം സി.​ബി.​ഐ കോ​ട​തി ഉ​ത്ത​ര​വ് പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ഐ.​എ​സ്.​ആ​ർ.​ഒ ഗൂ​ഢാ​ലോ​ച​ന​ക്കേ​സി​ലെ ഒ​ന്നാം ​പ്ര​തി എ​സ്. വി​ജ​യ​ൻ ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ ജ​സ്​​റ്റി​സ്​ ആ​ർ. നാ​രാ​യ​ണ പി​ഷാ​ര​ടി ത​ള്ളി​യ​ത്.

അ​തേ​സ​മ​യം, മ​തി​യാ​യ തെ​ളി​വു​ണ്ടെ​ങ്കി​ൽ അ​ന്വേ​ഷ​ണ ആ​വ​ശ്യ​വു​മാ​യി ഹ​ര​ജി​ക്കാ​ര​ന്​ വീ​ണ്ടും സി.​ബി.​ഐ പ്ര​ത്യേ​ക കോ​ട​തി​യെ സ​മീ​പി​ക്കാ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

ചാ​ര​ക്കേ​സ്​​ അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​ൻ 2004ൽ ​സി.​ബി.​ഐ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന ഡി.​ഐ.​ജി രാ​ജേ​ന്ദ്ര നാ​ഥ് കൗ​ളി​ന​ട​ക്കം ത​മി​ഴ്നാ​ട്ടി​ലെ തി​രു​നെ​ൽ​വേ​ലി ജി​ല്ല​യി​ലെ നാ​ങ്കു​നേ​രി​യി​ലു​ള്ള സ്ഥ​ലം ന​മ്പി നാ​രാ​യ​ണ​ൻ സ​മ്മാ​ന​മാ​യി എ​ഴു​തി ന​ൽ​കി​യെ​ന്നാ​ണ്​ ഹ​ര​ജി​യി​ൽ ആ​രോ​പി​ക്കു​ന്ന​ത്. ഇ​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ഐ.​എ​സ്.​ആ​ർ.​ഒ ചാ​ര​ക്കേ​സ് എ​ഴു​തി​ത്ത​ള്ള​ണ​മെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട്​ ന​ൽ​കി​യ​ത്. രാ​ജേ​ന്ദ്ര നാ​ഥ് കൗ​ൾ അ​ട​ക്ക​മ​ു​ള്ള​വ​രെ എ​തി​ർ​ക​ക്ഷി​യാ​ക്കി​യാ​ണ്​ ഹ​ര​ജി.

ആ​രോ​പ​ണ​ങ്ങ​ൾ ബാ​ലി​ശ​മാ​ണെ​ന്ന്​ വി​ല​യി​രു​ത്തി​യാ​ണ്​ സ്​​പെ​ഷ​ൽ കോ​ട​തി ഹ​ര​ജി ത​ള്ളി​യ​ത്. അ​ടി​സ്ഥാ​ന​ര​ഹി​ത ആ​രോ​പ​ണ​ങ്ങ​ളാ​ണ്​ ഹ​ര​ജി​ക്കാ​ര​ൻ ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​തെ​ന്ന പ്ര​ത്യേ​ക കോ​ട​തി ഉ​ത്ത​ര​വ്​ ഹൈ​കോ​ട​തി​യും ശ​രി​വെ​ച്ചു. അ​ഴി​മ​തി​വി​രു​ദ്ധ നി​യ​മ പ്ര​കാ​രം അ​ന്വേ​ഷ​ണം ന​ട​ത്താ​നു​ള്ള ഘ​ട​ക​ങ്ങ​ൾ പ്ര​ഥ​മ​ദൃ​ഷ്​​ട്യാ പ​രാ​തി​യി​ലി​ല്ല. ചാ​ര​ക്കേ​സ്​ എ​ഴു​തി​ത്ത​ള്ളാ​ൻ റി​പ്പോ​ർ​ട്ട്​ ന​ൽ​കി എ​ട്ടു​വ​ർ​ഷ​ത്തി​നു​ശേ​ഷം ന​ട​ന്ന ഭൂ​മി ഇ​ട​പാ​ടി​െൻറ പേ​രി​ൽ അ​ഴി​മ​തി നി​രോ​ധ​ന നി​യ​മം ബാ​ധ​ക​മാ​കി​ല്ല. ഹ​ര​ജി​ക്കാ​ര​ൻ ഹാ​ജ​രാ​ക്കി​യി​രി​ക്കു​ന്ന രേ​ഖ​ക​ൾ സം​ശ​യാ​തീ​ത​മ​ല്ലെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. തു​ട​ർ​ന്നാ​ണ്​ ഹ​ര​ജി ത​ള്ളി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nambi NarayananLand dealHigh court
News Summary - Land deal: High court rejects petition against Nambi Narayanan
Next Story