ലഹരിപ്പാർട്ടി: പ്രത്യേക സംഘം അന്വേഷണം ഏറ്റെടുത്തു; പ്രതികളെ കസ്റ്റഡിയിൽ വാങ്ങും
text_fieldsതിരുവനന്തപുരം: പൂവാര്‍ റിസോർട്ടിലെ ലഹരിപ്പാര്‍ട്ടി സംബന്ധിച്ച അന്വേഷണം പ്രത്യേക സംഘം ഏറ്റെടുത്തു. തിരുവനന്തപുരം അസി. എക്സൈസ് കമീഷണര്‍ എസ്. വിനോദ് കുമാറിെൻറ നേതൃത്വത്തിലാണ് അന്വേഷണം. റിമാന്‍ഡിൽ കഴിയുന്ന അക്ഷയ് മോഹന്‍, അതുല്‍, പീറ്റര്‍ ഷാന്‍ എന്നിവരെ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ ഉടൻ കോടതിയിൽ സമർപ്പിക്കുമെന്ന് എക്സൈസ് വൃത്തങ്ങൾ പറഞ്ഞു. പിടിയിലായവരാണ് ലഹരിപ്പാര്‍ട്ടിയുടെ പ്രധാന സംഘാടകരെന്നാണ് വിലയിരുത്തൽ. ഇപ്പോൾ റിസോർട്ട് ഏറ്റെടുത്ത് നടത്തുന്ന മൂന്നംഗ സംഘത്തെയും ചോദ്യം ചെയ്യുമെന്നാണ് വിവരം.
ഇവരുടെ ഭൂതകാലവും പരിശോധിക്കുന്നുണ്ട്. പിടിയിലായ പ്രതികളുടെ ഫോണ്‍വിളി രേഖകളും പരിശോധിക്കും. 'നിര്‍വാണ' കൂട്ടായ്മയുമായി നേരിട്ട് ബന്ധമുള്ള പ്രതികള്‍ക്ക് മറ്റു സംസ്ഥാനങ്ങളിലെ ലഹരി സംഘങ്ങളുമായും ബന്ധമുണ്ടെന്നാണ് സൂചന. അതിനാല്‍ ഇവരെ കേന്ദ്രീകരിച്ചാകും ആദ്യഘട്ട അന്വേഷണം.
ലഹരിപ്പാര്‍ട്ടിയില്‍ പങ്കെടുത്ത ഇരുപതോളം പേരെ നേരത്തേ അസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. മൊഴികളില്‍ പൊരുത്തക്കേടുള്ളതിനാല്‍ ഇവരെയെല്ലാം വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്യും.കുളു-മണാലിയിലടക്കം ബന്ധമുള്ള മയക്കുമരുന്ന് റാക്കറ്റാണ് പാർട്ടിക്ക് പിന്നിലെന്നാണ് നിഗമനം.