വൈദ്യുതി വിച്ഛേദിക്കാനെത്തിയ കെ.എസ്.ഇ.ബി ജീവനക്കാരനെ മർദ്ദിച്ച് പരിക്കേൽപ്പിച്ചതായി പരാതി
text_fieldsആക്രമണത്തിൽ പരിക്കേറ്റ സുരേന്ദ്രൻ
ശാസ്താംകോട്ട: വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ എത്തിയ കെ.എസ്.ഇ.ബി ജീവനക്കാരനെ മുൻ ഗ്രാമ പഞ്ചായത്ത് അംഗം മർദ്ദിച്ചതായി പരാതി. ശാസ്താംകോട്ട കെ.എസ്.ഇ.ബി ഓഫിസിലെ വർക്കർ വി.സുരേന്ദ്രനാണ് (54) ഗുരുതര പരിക്കേറ്റത്.
വൈദ്യുതി കുടിശ്ശിക വന്നതിനെ തുടർന്ന് ലൈൻമാനോടൊപ്പം രാവിലെ 11.30ഓടെ പള്ളിശ്ശേരിക്കൽ സ്വദേശിയായ മുൻ ഗ്രാമ പഞ്ചായത്ത് അംഗം എസ്.എ. നിസാറിന്റെ വീട്ടിൽ എത്തിയതായിരുന്നു സുരേന്ദ്രൻ. ഇതേസമയം ലൈൻമാൻ തൊട്ടടുത്ത വീട്ടിലേക്കും പോയിരുന്നു. ബഹളം കേട്ട് ലൈൻമാൻ ഓടി എത്തിയപ്പോൾ സുരേന്ദ്രനെ പിന്നിലൂടെ എത്തി ബൈക്കിൽനിന്ന് പിടിച്ച് നിലത്തേക്കിട്ട് മർദ്ദിക്കുന്നതാണ് കണ്ടത്.
ഉടൻ ശാസ്താംകോട്ട ഇലക്ട്രിസിറ്റി ഓഫിസിൽ വിവരം അറിയിക്കുകയും എ.ഇ അടക്കമുള്ള ഉദ്യോഗസ്ഥർ എത്തി സുരേന്ദ്രനെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും. കഴുത്തിന് ഏറ്റ പരിക്ക് ഗുരുതരമായതിനാൽ പിന്നീട് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. എസ്.എ. നിസാറിനെതിരെ ശാസ്താംകോട്ട പൊലീസ് കേസെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

