Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോതമംഗലത്ത് ഭാര്യയെ കുത്തിക്കൊന്ന് ഭർത്താവ്; വിദേശത്തുള്ള മകനെ വിളിച്ചറിയിച്ചു

text_fields
bookmark_border
crime scene
cancel

കോതമംഗലം: എറണാകുളം ജില്ലയിലെ കോതമംഗലത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. കുത്തുകുഴി ഹാപ്പിനഗർ സ്വദേശിനിയായ കുഞ്ഞമ്മയാണ് മരിച്ചത്. കൊലപാതകത്തിന് പിന്നാലെ ഭർത്താവ് കുര്യാക്കോസിനെ കോതമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു.

ചൊവ്വാഴ്ച പുലർച്ചെ 2.30ഓടെയാണ് സംഭവം. ദമ്പതികൾ മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. മക്കൾ രണ്ടുപേരും വിദേശത്താണ്. ഒരു മാസത്തിലധികമായി ശസ്ത്രക്രിയയെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു കു​ര്യാക്കോസ്. കൊലപാതകത്തിന് പിന്നാലെ വിവരം കുര്യാക്കോസ് തന്നെ വിദേശത്തുള്ള മകനെ വിളിച്ച് അറിയിക്കുകയായിരുന്നു. മകൻ അയൽവാസികളെ വിവരമറിയിക്കുകയും തുടർന്ന് അയൽവാസികൾ പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.

​പൊലീസ് സ്ഥലത്തെത്തു​മ്പോൾ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു കുഞ്ഞമ്മയുടെ മൃതദേഹം. തുടർന്ന് വീട്ടിലുണ്ടായിരുന്ന കുര്യാക്കോസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. കുടുംബവഴക്കിനെ തുടർന്നാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ നിഗമനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Husband Kills Wife in Kothamangalam
Next Story