Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആൾതാമസമില്ലാത്ത വീട്ടിൽ കവർച്ച; പുരാവസ്തുക്കളും പണവും നഷ്ടപ്പെട്ടു

text_fields
bookmark_border
ആൾതാമസമില്ലാത്ത വീട്ടിൽ കവർച്ച; പുരാവസ്തുക്കളും പണവും നഷ്ടപ്പെട്ടു
cancel
camera_alt

പ്രതീകാത്മക ചിത്രം

കൊടുങ്ങല്ലൂർ: ആൾതാമസമില്ലാത്ത വീട്ടിൽനിന്ന് പുരാവസ്തു ഉൾപ്പെടെയുള്ളവയും പണവും കവർന്നു. കൊടുങ്ങല്ലൂർ ബൈപാസിലെ പടാകുളം ജങ്ഷൻ പരിസരത്ത് കൃഷ്ണവിലാസം മഠത്തിൽ പരേതനായ ശ്രീനിവാസൻ സ്വാമിയുടെ വീട്ടിലാണ് മോഷണം നടന്നത്.

പൂർവികമായി ലഭിച്ച വിവിധതരം പുരാവസ്തുക്കളും പൂജാപാത്രങ്ങളും ഉൾപ്പെടെയുള്ളവയാണ് മോഷണം പോയത്. 200 വർഷം പഴക്കമുളള ചെമ്പ്, ഓട്, പിച്ചള തുടങ്ങിയവയുടെ വലിയ പാത്രങ്ങൾ, പൂജാ പാത്രങ്ങൾ, വലിയ നാണയശേഖരം എന്നിവ നഷ്ടപ്പെട്ടു.

ചില്ലറ നാണയങ്ങൾ ഉൾപ്പെടെ 12,000 രൂപയും മോഷ്ടാക്കൾ കൊണ്ടുപോയി. ശ്രീനിവാസൻ സ്വാമിയുടെ മരണത്തിന് ശേഷം തനിച്ചായ ഭാര്യ സുമംഗല ചേന്ദമംഗലത്തുള്ള മകളുടെ വീട്ടിലാണ് താമസിക്കുന്നത്. വല്ലപ്പോഴും കുടുംബം വീട്ടിൽ വന്ന് അടിച്ചുവാരി വൃത്തിയാക്കി തിരിച്ചു പോകുകയാണ് പതിവ്.

കഴിഞ്ഞ ദിവസം വീട് വൃത്തിക്കാൻ വന്ന സുമംഗല പുറത്തുനിന്നു പൂട്ടിയിരുന്ന വീട് അകത്തുനിന്ന് അടച്ച നിലയിൽ കണ്ടതിനെ തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. രണ്ട് നിലകളുള്ള വീടിന്റെ മുകളിലെ മുറി കുത്തിപ്പൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകയറിയത്. കൊടുങ്ങല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kodungallur House Theft Reported
Next Story