കൊച്ചി ഫ്ലാറ്റിലെ ചൂതാട്ടകേന്ദ്രം: ആറു പേരെ ചോദ്യം ചെയ്യും
text_fieldsകൊച്ചി: കൊച്ചി ചിലവന്നൂരിലെ ഫ്ലാറ്റില്‍ ചൂതാട്ടകേന്ദ്രം കണ്ടെത്തിയ സംഭവത്തില്‍ ആറുപേരെ ചോദ്യം ചെയ്യും. ഇതിനുള്ള നടപടികള്‍ എറണാകുളം സൗത്ത് പൊലീസ് ആരംഭിച്ചു. എത്ര രൂപയുടെ ചൂതാട്ടം നടന്നു എന്ന കാര്യമാണ് ഇവരില്‍നിന്ന് പ്രധാനമായും ചോദിച്ചറിയുക.
ഇതോടൊപ്പം ചൂതാട്ടകേന്ദ്രത്തില്‍ ലഹരിവസ്തുക്കളുടെ വില്പനയുണ്ടായിരുന്നുവോ എന്ന കാര്യത്തിലും വിവരങ്ങള്‍ ശേഖരിക്കും. ചൂതാട്ടകേന്ദ്രം നടത്തിയിരുന്ന ടിപ്സണില്നിന്ന് കഞ്ചാവ് പിടികൂടിയതിനാൽ വ്യക്തത വരുത്തുകയാണ് ലക്ഷ്യം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

