കൊറിയർ വഴി എത്തിയ രാസലഹരി പിടികൂടി
text_fieldsഎബിൻ ബാബു, ഷോൺ ജോസഫ്
കൊച്ചി: നഗരത്തിൽ കലൂരിനടുത്ത് പൊറ്റക്കുഴിയിലെ കൊറിയർ സ്ഥാപനത്തിൽ എത്തിയ രാസലഹരി പൊലീസ് പിടികൂടി. ഇത് ഏറ്റുവാങ്ങാൻ എത്തിയ രണ്ടുപേർ നാർകോട്ടിക് എ.സി.പി എം. അനന്തലാലിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്‍റെ പിടിയിലായി. പൊറ്റക്കുഴിയിലെ ട്രാക്കോൺ എന്ന കൊറിയർ സ്ഥാപനത്തിൽ എത്തിയ 93 ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്. കോട്ടയം തൃക്കൊടിത്താനം സ്വദേശികളായ എബിൻ ബാബു (21), ഷോൺ ജോസഫ് (21) എന്നിവരാണ് പൊലീസ് പിടിയിലായത്.
ലഹരി കടത്തുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഒരു അന്തർസംസ്ഥാനക്കാരനായും മറ്റൊരു കോട്ടയം സ്വദേശിക്കായും പൊലീസ് അന്വേഷണം നടത്തുകയാണ്. ഡൽഹിയിൽ നിന്നാണ് പാഴ്സൽ എത്തിയത്. മിക്സിയുടെ ഉള്ളിൽ അതീവരഹസ്യമായി ഒളിപ്പിച്ചാണ് രാസലഹരി അയച്ചത്. പരിശോധനയിൽ പിടിക്കപ്പെടാത്തവിധമായിരുന്നു പാക്കിങ്.
പട്രോളിങ്ങിനിടെ പൊലീസിന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് കൊറിയർ ഏജൻസിയിൽ പരിശോധന നടത്തിയതും ഈ പാഴ്സൽ വാങ്ങാൻ എത്തിയ രണ്ടു പേരെ പൊലീസ് പിടികൂടിയതും. പ്രതികളെ എളമക്കര പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. എളമക്കര പൊലീസ് പ്രതികളെ കോടതിയിൽ ഹാജരാകും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

