കെ.എം. ഷാജി കോഴക്കേസ്: കെ.പി.എ. മജീദിൽനിന്ന് മൊഴിയെടുത്തു
text_fieldsകോഴിക്കോട് പൊലീസ് ക്ലബിൽ വിജിലൻസിന് മൊഴി നൽകിയശേഷം പുറത്തുവരുന്ന കെ.പി.എ. മജീദ്
എം.എൽ.എ
കോഴിക്കോട്: എം.എൽ.എ ആയിരിക്കെ അഴീക്കോട് സ്കൂളിന് പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിൽ മുസ്ലിം ലീഗ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് എം.എൽ.എയിൽനിന്ന് വിജിലൻസ് മൊഴിയെടുത്തു. കണ്ണൂർ വിജിലൻസ് ഡിവൈ.എസ്.പി ബാബു പെരിങ്ങയത്തിെൻറ നേതൃത്വത്തിൽ തിങ്കളാഴ്ച ഉച്ചയോടെ കോഴിക്കോട് പൊലീസ് ക്ലബിലായിരുന്നു ഒന്നരമണിക്കൂർ നീണ്ട മൊഴിയെടുപ്പ്.
സ്കൂൾ നടത്തുന്ന സൊസൈറ്റിയുടെ ജനറൽ ബോഡി യോഗത്തിലെ കണക്ക് വെളിപ്പെടുത്തി കോഴ ആരോപണം ആദ്യം ഉയര്ത്തി പാർട്ടി നേതൃത്വത്തിന് പരാതി നൽകിയത് ലീഗ് പ്രാദേശിക നേതാവ് നൗഷാദ് പൂതപ്പാറയായിരുന്നു. പിന്നാലെ കൂടുതൽപേർ രംഗത്തുവരുകയും വിഷയം വൻ വിവാദമാവുകയും ചെയ്തതോടെ നൗഷാദിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു. ഇതുസംബന്ധിച്ച കാര്യങ്ങളാണ് വിജിലൻസ് മജീദിനോട് ചോദിച്ചറിഞ്ഞത്.
ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ എസ്.ഐ പങ്കജാക്ഷൻ, എ.എസ്.ഐ വിനോദ് എന്നിവരടക്കമുള്ള സംഘമാണ് മജീദിൽനിന്ന് മൊഴിയെടുത്തത്. നേരത്തെ ഷാജിയെ മണിക്കൂറുകളോളം ചോദ്യംചെയ്ത വിജിലൻസ് സ്കൂൾ മാനേജ്െമൻറ് പ്രതിനിധികൾ, മുസ്ലിം ലീഗ് കണ്ണൂർ ജില്ല നേതാക്കൾ, സംസ്ഥാന നേതാക്കൾ എന്നിവരുടെയടക്കം മൊഴി രേഖപ്പെടുത്തിയിരുന്നു. പരാതി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് മുന്നിലെത്തിയതോെട ഇ.ഡിയും നിരവധിപേരുടെ മൊഴിയെടുത്തു.
അതേസമയം, സൗഹൃദ സന്ദർശനമായിരുന്നുെവന്നും കൂടുതലൊന്നും പറയാനില്ലെന്നുമാണ് മൊഴിയെടുപ്പിനുശേഷം മജീദ് മാധ്യമങ്ങളോട് പ്രതികരിച്ചത്.