Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയുവതിയെ കഴുത്ത്...

യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന സംഭവം: പ്രതിയെ റിമാൻഡ് ചെയ്തു

text_fields
bookmark_border
യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന സംഭവം: പ്രതിയെ റിമാൻഡ് ചെയ്തു
cancel

ആലത്തൂർ: ചിറ്റിലഞ്ചേരി കോന്നല്ലൂരിൽ ഡി.വൈ.എഫ്.ഐ വനിത നേതാവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ കീഴടങ്ങിയ അഞ്ചുമൂർത്തിമംഗലം ചീകോട് പയ്യകുണ്ടിൽ സുജീഷിനെ (24) ആലത്തൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

കൊന്നല്ലൂരിൽ ശിവദാസന്‍റെ മകൾ സൂര്യപ്രിയയാണ് (24) കൊല്ലപ്പെട്ടത്. ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ഡി.വൈ.എഫ്.ഐ ആലത്തൂർ മേഖല കമ്മിറ്റി അംഗവും കൊന്നല്ലൂർ യൂനിറ്റ് സെക്രട്ടറിയുമായിരുന്നു സൂര്യപ്രിയ. കൃത്യത്തിനുശേഷം സുജീഷ് ആലത്തൂർ പൊലീസിൽ കീഴടങ്ങുകയായിരുന്നു.

പൊലീസ് നടപടികൾക്കുശേഷം തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയ മൃതദേഹം വ്യാഴാഴ്ച പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി 2.30ന് കോന്നല്ലൂരിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ചു. തുടർന്ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ സംസ്കാരം നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:killingwoman
News Summary - killing of young woman: Accused remanded
Next Story